Monday, July 30, 2012

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മികച്ച പ്രവര്‍ത്തനത്തിനു ഒരു സോഫ്റ്റ്വെയര്‍


ഒരു സിസ്റ്റം നിര്‍മ്മിക്കുംബോള്‍ തന്നെ നമ്മള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്‍പ്പെടെ (ഓ എസ് എന്നാല്‍ വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് സെവന്‍ , ലീനക്സ് അങ്ങിനെ ) പല സോഫ്റ്റ്വെയറുകളും നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യും, പിന്നീട് പലപ്പോഴും ആ സോഫ്റ്റ്വെയറുകള്‍ പല ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിപ്പിക്കയും ചിലപ്പോള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടാകാം, അങ്ങിനെ ഉള്ള ഓരോ പ്രവര്‍ത്തനത്തിനും ആ സോഫ്റ്റ്വെയറുകള്‍ താത്കാലികമായ ചില ഫയലുകള്‍ ആട്ടൊമാറ്റിക്കായി നിര്‍മ്മിക്കും, ഇവയൊന്നും നമ്മള്‍ ശ്രദ്ധിക്കാറുമില്ല,അവ കുമിഞ്ഞു കൂടി സിസ്റ്റത്തിലെ ഹാര്‍ഡ് ഡിസ്കിന്റെ നല്ലൊരു ഭാഗം അപഹരിക്കും,തന്മൂലം സിസ്റ്റത്തിന്റെ സ്പീഡും കുറയും, അതു പോലെ നെറ്റില്‍ ബ്രൌസ് ചെയ്യുംബോളുമെല്ലാം ഈ ഫയലുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്, ഞാന്‍ ഇന്നു ഇവിടെ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയര്‍ ഇത്തരം ഫയലുകളെ നീക്കം ചെയ്യാന്‍ മാത്രമല്ല മറ്റു പല കാര്യങ്ങള്‍ക്കും എന്നല്ല ഒട്ടനവധി കാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പറ്റുന്ന ഒരു ഓള്‍ റൌണ്ടര്‍ സോഫ്റ്റ് വെയര്‍ ആണു, അതില്‍ എന്തെല്ലാം ഉണ്ടെന്നറിയുന്നതിനു നമുക്കതു ഡൌണ്‍ ലോഡ് ചെയ്യാം,ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍ സ്ക്രീന്‍ ഷോട്ട് 1 ലെ പോലെ ടിക്ക് മാര്‍ക്കുകള്‍ ഇടാന്‍ ശ്രദ്ധിക്കുക്ക.



സ്ക്രീന്‍ ഷോട്ട് 1

ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണ്‍ ആക്കിയാല്‍ ദാ ഇതുപോലെ നമുക്കു കാണാം

എല്ലാം ടിക്ക് ഇട്ടു ഒന്നു സ്കാന്‍ ചെയ്തു കൊള്ളു

സ്കാനിങ്ങ് കഴിഞ്ഞാല്‍ Repair Problems എന്നതില്‍ ക്ലിക്ക് ചെയ്യുക

ഇനി മൊഡൂള്‍സ് എന്നതില്‍ ക്ലിക്ക് ചെയ്തു നോക്കു,എന്തെല്ലാം ആണു ഈ സോഫ്റ്റ്വെയറില്‍ നിങ്ങള്‍ക്കായ് ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നു

  1. ഡിസ്ക് ക്ലീനര്‍ - ഡിസ്കിലെ ടെംബററി ഫയലുകള്‍ നീക്കം ചെയ്യാന്‍,തന്മൂലം ഡിസ്ക് സ്പേസ് കൂടുതലായി ലഭിക്കുന്നു
  2. രജിസ്ട്രി ക്ലീനര്‍ - സിസ്റ്റത്തിന്റെ രജിസ്ട്രി ഭാഗം ക്ലീന്‍ ചെയ്തു സിസ്റ്റത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു
  3. ഷോട്ട് കട്ട് ഫിക്സര്‍ - സ്റ്റാര്‍ട്ട് മെനുവിലേയും മറ്റു ഷോര്‍ട്ട് കട്ടുകളിലുള്ള എറര്‍ ഫിക്സ് ചെയ്യുന്നു
  4. അണ്‍ ഇന്‍സ്റ്റാള്‍ മാനേജര്‍ - സിസ്റ്റത്തില്‍ നിന്നും ഏതു പ്രോഗ്രാമുകളും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍

  1. സ്റ്റാര്‍ട്ട് അപ്പ് മാനേജര്‍ : സിസ്റ്റം ബൂട്ട് ചെയ്യുംബോള്‍ ഒപ്പം ഓണ്‍ ആയി വരുന്ന പ്രോഗ്രാമുകള്‍ നിയന്ത്രിക്കാന്‍ ( ഉദാ : സിസ്റ്റം ഓണ്‍ ആക്കിയാല്‍ യാഹൂ മെസ്സഞ്ചര്‍ ആട്ടോമാറ്റിക്കായി ഓപ്പണ്‍ ആവുന്നത് വേണ്ട എങ്കില്‍ ഇതിലൂടെ അതു ഒഴിവാക്കാം )
  2. മെമ്മറി ഒപ്റ്റിമൈസര്‍ : സിസ്റ്റം വര്‍ക്ക് ചെയ്യുംബോള്‍ ആവശ്യമായ മെമ്മറിയിലധികവും എടുക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു
  3. കോണ്ടെക്സ്റ്റ് മെനു മാനേജര്‍ : ഒരു ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ വരുന്ന കുറേ ഓപ്ഷനുകള്‍ ഉണ്ട്, അവ ഒഴിവാക്കാന്‍, റൈറ്റ് ക്ലിക്ക് സ്പീഡ് കൂടും
  4. രജിസ്ട്രി ഡിഫ്രാഗ് : സിസ്റ്റത്തിലെ ഹാര്‍ഡ് ഡിസ്ക്കില്‍ പലഭാഗത്തായി കിടക്കുന്ന ഡാറ്റ അടുക്കടുക്കായി ഒതുക്കാന്‍ ( ഇതു നമുക്കു കാണാന്‍ സാധ്യമല്ലാലോ )

  1. ട്രാക്ക്സ് & ഇറേസര്‍ : നെറ്റ് ബൌസ് ചെയ്യുംബോള്‍ നമ്മളെ ട്രേസ് ചെയ്യാന്‍ സൈറ്റില്‍ നിന്നും നിഷേപിക്കപ്പെടുന്ന ഫയലുകളും കുക്കീസ് എന്ന ഫയലുകളും ക്ലീന്‍ ചെയ്യാന്‍
  2. ഫയല്‍ ഷ്രെഡ്ഡര്‍ : നിങ്ങള്‍ ഡിലീറ്റ് ചെയ്യൂന്ന ഫയലുകള്‍ ഇനി ഒരിക്കലും തിരികെ എടുക്കപ്പെടാതിരിക്കാന്‍
  3. ഫയല്‍ അണ്‍ ഡിലീറ്റ് : അബദ്ധവശാല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ തിരികെ എടുക്കാന്‍]
  4. ഫയല്‍ എങ്ക്രിപ്റ്റ് & ഡി ക്രിപ്റ്റ് : ഫയലുകള്‍ സുരക്ഷിതമായ് സൂക്ഷിക്കാന്‍



  1. ഹാര്‍ഡ് ഡിസ്കിനെ പറ്റി ഉള്ള വിവരങ്ങള്‍ അറിയാം
  2. ഡൂപ്ലിക്കെറ്റ് ഫയല്‍ / ഫോള്‍ഡര്‍ കണ്ടെത്താം,
  3. ഒഴിഞ്ഞു കിടക്കുന്ന ഫോള്‍ഡറുകള്‍ കണ്ടെത്താം,
  4. വലിയ ഫയലുകള്‍ പല ഭാഗങ്ങളാക്കി ചെറുതാക്കാം , കൂട്ടിയോജിപ്പിക്കാം

ഇപ്പോള്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗാമുകള്‍ കണ്ടെത്താം

ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ,ഇതൊരു സൌജന്യ സോഫ്റ്റ്വെയറും ആണു,ഇതിന്റെ പ്രവര്‍ത്തനം മുഴുവനായി വിശദീകരിക്കാന്‍ ഒരു മെയില്‍ പോര,
തത്കാലം ഒരു ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന ഓപ്ഷനുകള്‍ നീക്കം ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ തരാം,അതു നോക്കിയാല്‍ എന്റെ വിശദീകരണം കൂടാതെ തന്നെ നിങ്ങള്‍ക്കത് ചെയ്യാന്‍ ആകും


ആവശ്യമില്ലാത്തവ ഓരോന്നായി സെലക്റ്റ് ചെയ്തു റിമൂവ് ചെയ്യുക

ഇതു മെമ്മറി ഓപ്റ്റിമൈസര്‍,

അബദ്ധവശാല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ ഞാന്‍ സി ഡ്രൈവില്‍ നിന്നും തിരിച്ചെടുത്തതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍







0 comments:

Post a Comment