സജിതാ ബേട്ടി വിവാഹിതയായി, വീട്ടില്‍ കയറ്റിയില്ല
സിനിമാ സീരിയല്‍ താരം സജിതാ ബേട്ടി വിവാഹിതയായി. അകന്ന ബന്ധുവും കാര്‍ ഡ്രൈവറുമായ മുഹമ്മദ് സാജിദിനെയാണ് സജിത വിവാഹം കഴിച്ചത്. വളരെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.
സജിതയുടെ വീട്ടുകാര്‍ വിവാഹത്തിനെതിരായിരുന്നതിനാല്‍ രഹസ്യമായി രജിസ്‌ട്രാര്‍ ഓഫീസില്‍ വച്ച് വ്യാഴാഴ്‌ചയാണ് വിവാഹം നടത്തിയത്. വിവാഹശേഷം വസ്‌ത്രങ്ങളും വാഹനവും എടുക്കാന്‍ വീട്ടിലെത്ത
ിയ സജിതയെ സഹോദരങ്ങള്‍ ഇറക്കിവിട്ടു.
തുടര്‍ന്ന് സജിത ഡിവൈഎസ്‌പിയ്‌ക്ക് പരാതി നല്‍കി. പിന്നീട് പൊലീസ് എസ്‌കോര്‍ട്ടോടെ സജിത വീട്ടില്‍ കയറിയെങ്കിലും വസ്‌ത്രങ്ങളും വാഹനവും വിട്ടുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.
ഒട്ടേറെ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ച സജിത മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നായിക വേഷങ്ങള്‍ പോലെതന്നെ നെഗറ്റീവ് റോളുകളും കൈകാര്യം ചെയ്യാനുള്ള കഴിവ് മിനി സ്‌ക്രീന്‍ രംഗത്ത് സജിതയ്ക്ക് ഒരു താരറാണിപ്പരിവേഷം തന്നെ നല്‍കിയിരുന്നു










0 comments:
Post a Comment