എന്റെ മൊബൈലിലേക്ക് വന്ന മിസ്ഡ് കോളുകളും മെസ്സേജ്കളും ഞാന്‍ അവോയ്ഡ് ചെയുകയായിരുന്നു പതിവ്. അവിചാരിതമായി ഒരു ദിവസം ഞാന്‍ ഫോണ്‍ എടുത്തു. പരിചയമില്ലാത്ത കാരണം ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും പിറ്റേ ദിവസം ഫോണ്‍ വന്നു ഞാനെടുത്തു. ഇന്നലെ സംസാരിച്ച അതെ ശബ്ദം "കുഴപ്പമില്ല ഒന്നു പരിചയപ്പെട്ടുകൂടെ.... ഒരു മൊബൈല്‍ ഫ്രണ്ട് മാത്രം" അങ്ങിനെ ഞാനാ അപരിച്ചതനു മായി പരിചയപ്പെട്ടു. പരിചയം അടുപ്പവും സ്നേഹവും പ്രേമവും മായി
മാറി. ഫോണിലൂടെ സംസാരം ജീവിതത്തിലെ എല്ലാവരെയും വെറുക്കാനും അവനെ മാത്രം സ്നേഹിക്കാനും എന്നെ പ്രേരിപ്പിച്ചു. ഒരു ദിവസം അവന്‍ എന്നെ വിളിച്ചു. വിലങ്ങുകളില്ലാത്ത നമ്മുടേതായ ലോകത്തേക്ക് നമുക്ക് പോകാം. സര്‍വ്വ സ്വാതന്ത്ര്യത്തോടെയും അടിച്ചുപൊളിച്ചു ജീവിക്കാം എന്ന അവന്റെ വാഗ്ദാനത്തില്‍ ഞാന്‍ എന്നെയും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിനെയും പൊന്നു മക്കളെയും ഞാന്‍ മറന്നു. സ്വര്‍ണഭാരണങ്ങളും കാശു മായി ഞാനിറങ്ങി അവന്‍ പറഞ്ഞ സ്ഥലത്ത് ഞാനെത്തിയപ്പോള്‍ വാഹനവുമായി അവനെത്തിയിരുന്നു. ഞങ്ങള്‍ യാത്രയായി. പല സ്ഥലത്തും ഞങ്ങള്‍ കറങ്ങി. സ്നേഹത്തോടെയുള്ള അവന്റെ പെരുമാറ്റം എല്ലാം അവനു നല്കാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ എല്ലാ സ്വര്‍ണ്ണവും ഞാനവന് കൊടുത്തു. അതെല്ലാം വിറ്റ് കാശാക്കി. ബാങ്കിലുള്ള പൈസയും വലിച്ചു. എന്റെ കയ്യില്‍ നിന്ന് എല്ലാം തീര്‍ന്നപ്പോള്‍ അവന്റെ സ്വഭാവമൊക്കെ മാറാന്‍ തുടങ്ങി. ഒരു ദിവസം ആളുകളുമായി അവന്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിലെത്തി ഞാന്‍ വിട്ടുകൊടുത്തില്ല. എന്നെ ഉപദ്രവിച്ചു. അവന്‍ എന്നെ ഉപേക്ഷിച്ചുപോയി. എന്റെ എല്ലാം നഷ്ട്ടപെട്ടിരിക്കുന്നു. ഇനിയെനിക്കാരുമില്ല. ഞാന്‍ തന്നെയാണ് എന്റെ ജീവിതം നശിപ്പിച്ചത്. അതിനുള്ള ശിക്ഷ ഞാന്‍ തന്നെ ഏറ്റു വാങ്ങുന്നു..........







0 comments:
Post a Comment