Thursday, August 2, 2012

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍...........



കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകള്‍ ചിലവിടുന്ന ഒരു യുവത്വമാണ് നമ്മുടേത്. ജോലിക്കു വേണ്ടിയും വിവരങ്ങള്‍ ശേഖരിക്കാനും കമ്പ്യൂട്ടറിനേയാണ് ആധുനിക ലോകം ആശ്രയിക്കുന്നത്. കണ്ണുകള്‍ക്ക് വിശ്രമമില്ലാതെ കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്നത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗത്തിലേക്കു വഴി വയ്ക്കുന്നുണ്ട്.

കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത
, കാഴ്ച കേന്ദ്രീകരിയ്ക്കാന്‍ കഴിയാതിരിക്കുക, തലവേദന, കണ്ണില്‍ കരടു പോയതു പോലുള്ള തോന്നല്‍, കണ്ണില്‍ നിന്നും കണ്ണുനീര്‍ വരാതിരിക്കുക തുടങ്ങിയവയാണഅ സിവിഎസ് അഥവാ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍. ഇതുകൂടാതെ തളര്‍ച്ച, പുറംവേദന, കഴുതത്ു വേദന തുടങ്ങിയ ലക്ഷണങ്ങളും പരോക്ഷമായി ഈ രോഗത്തിനുണ്ടാകും. കണ്ണിനുണ്ടാകുന്ന ക്ഷീണവും തലവേദനയും ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

പലവിധ കാരണങ്ങളാലും സിവിസി ഉണ്ടാകാം. കമ്പ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുക
, കമ്പ്യൂട്ടര്‍ മോണിറ്റര്‍ വച്ചിരിക്കുന്ന രീതി ശരിയല്ലാതിരിക്കുക, ഏറെ നേരം കണ്ണു ചിമ്മാതിരിക്കുക എന്നിവ ഈ രോഗത്തിന്റെ പ്രധാന കാരണങ്ങളാണെന്നു പറയാം.

സിവിസി ഒഴിവാക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പ്രധാനമായും കമ്പ്യൂട്ടര്‍ മോണിറ്റര്‍ കണ്ണിന്റെ ലെവലിനു താഴെ വയ്ക്കുക എന്ന രീതി സ്വീകരിക്കുക. ഇതെപ്പറ്റിയുള്ള കൂടുതല്‍ കാര്യങ്ങള്‍ ഈ വീഡിയോ സഹായത്തോടെ മനസിലാക്കാം.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഒരോ 20 മിനിറ്റിലും 20 സെക്കന്റെങ്കിലും കണ്ണടച്ചിരിക്കുക. കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക. കണ്ണു വരളാതിരിക്കാന്‍ ഇത് സഹായിക്കും.

0 comments:

Post a Comment