ഒരു സിസ്റ്റം നിര്‍മ്മിക്കുംബോള്‍ തന്നെ നമ്മള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്‍പ്പെടെ (ഓ എസ് എന്നാല്‍ വിന്‍ഡോസ് എക്സ് പി, വിന്‍ഡോസ് സെവന്‍ , ലീനക്സ് അങ്ങിനെ ) പല സോഫ്റ്റ്വെയറുകളും നമ്മള്‍ ഇന്‍സ്റ്റാള്‍ ചെയ്യും, പിന്നീട് പലപ്പോഴും ആ സോഫ്റ്റ്വെയറുകള്‍ പല ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിപ്പിക്കയും ചിലപ്പോള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തിട്ടുണ്ടാകാം, അങ്ങിനെ ഉള്ള ഓരോ പ്രവര്‍ത്തനത്തിനും ആ സോഫ്റ്റ്വെയറുകള്‍ താത്കാലികമായ ചില ഫയലുകള്‍ ആട്ടൊമാറ്റിക്കായി നിര്‍മ്മിക്കും, ഇവയൊന്നും നമ്മള്‍ ശ്രദ്ധിക്കാറുമില്ല,അവ കുമിഞ്ഞു കൂടി സിസ്റ്റത്തിലെ ഹാര്‍ഡ് ഡിസ്കിന്റെ നല്ലൊരു ഭാഗം അപഹരിക്കും,തന്മൂലം സിസ്റ്റത്തിന്റെ സ്പീഡും കുറയും, അതു പോലെ നെറ്റില്‍ ബ്രൌസ് ചെയ്യുംബോളുമെല്ലാം ഈ ഫയലുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്, ഞാന്‍ ഇന്നു ഇവിടെ പരിചയപ്പെടുത്തുന്ന സോഫ്റ്റ്വെയര്‍ ഇത്തരം ഫയലുകളെ നീക്കം ചെയ്യാന്‍ മാത്രമല്ല മറ്റു പല കാര്യങ്ങള്‍ക്കും എന്നല്ല ഒട്ടനവധി കാര്യങ്ങള്‍ക്കുപയോഗിക്കാന്‍ പറ്റുന്ന ഒരു ഓള്‍ റൌണ്ടര്‍ സോഫ്റ്റ് വെയര്‍ ആണു, അതില്‍ എന്തെല്ലാം ഉണ്ടെന്നറിയുന്നതിനു നമുക്കതു ഡൌണ്‍ ലോഡ് ചെയ്യാം,ഡൌണ്‍ ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍ സ്ക്രീന്‍ ഷോട്ട് 1 ലെ പോലെ ടിക്ക് മാര്‍ക്കുകള്‍ ഇടാന്‍ ശ്രദ്ധിക്കുക്ക.
സ്ക്രീന്‍ ഷോട്ട് 1
ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണ്‍ ആക്കിയാല്‍ ദാ ഇതുപോലെ നമുക്കു കാണാം
എല്ലാം ടിക്ക് ഇട്ടു ഒന്നു സ്കാന്‍ ചെയ്തു കൊള്ളു
സ്കാനിങ്ങ് കഴിഞ്ഞാല്‍ Repair Problems എന്നതില്‍ ക്ലിക്ക് ചെയ്യുക
ഇനി മൊഡൂള്‍സ് എന്നതില്‍ ക്ലിക്ക് ചെയ്തു നോക്കു,എന്തെല്ലാം ആണു ഈ സോഫ്റ്റ്വെയറില്‍ നിങ്ങള്‍ക്കായ് ഉള്‍കൊള്ളിച്ചിരിക്കുന്നതെന്നു
- ഡിസ്ക് ക്ലീനര്‍ - ഡിസ്കിലെ ടെംബററി ഫയലുകള്‍ നീക്കം ചെയ്യാന്‍,തന്മൂലം ഡിസ്ക് സ്പേസ് കൂടുതലായി ലഭിക്കുന്നു
- രജിസ്ട്രി ക്ലീനര്‍ - സിസ്റ്റത്തിന്റെ രജിസ്ട്രി ഭാഗം ക്ലീന്‍ ചെയ്തു സിസ്റ്റത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു
- ഷോട്ട് കട്ട് ഫിക്സര്‍ - സ്റ്റാര്‍ട്ട് മെനുവിലേയും മറ്റു ഷോര്‍ട്ട് കട്ടുകളിലുള്ള എറര്‍ ഫിക്സ് ചെയ്യുന്നു
- അണ്‍ ഇന്‍സ്റ്റാള്‍ മാനേജര്‍ - സിസ്റ്റത്തില്‍ നിന്നും ഏതു പ്രോഗ്രാമുകളും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍
- സ്റ്റാര്‍ട്ട് അപ്പ് മാനേജര്‍ : സിസ്റ്റം ബൂട്ട് ചെയ്യുംബോള്‍ ഒപ്പം ഓണ്‍ ആയി വരുന്ന പ്രോഗ്രാമുകള്‍ നിയന്ത്രിക്കാന്‍ ( ഉദാ : സിസ്റ്റം ഓണ്‍ ആക്കിയാല്‍ യാഹൂ മെസ്സഞ്ചര്‍ ആട്ടോമാറ്റിക്കായി ഓപ്പണ്‍ ആവുന്നത് വേണ്ട എങ്കില്‍ ഇതിലൂടെ അതു ഒഴിവാക്കാം )
- മെമ്മറി ഒപ്റ്റിമൈസര്‍ : സിസ്റ്റം വര്‍ക്ക് ചെയ്യുംബോള്‍ ആവശ്യമായ മെമ്മറിയിലധികവും എടുക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു
- കോണ്ടെക്സ്റ്റ് മെനു മാനേജര്‍ : ഒരു ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ വരുന്ന കുറേ ഓപ്ഷനുകള്‍ ഉണ്ട്, അവ ഒഴിവാക്കാന്‍, റൈറ്റ് ക്ലിക്ക് സ്പീഡ് കൂടും
- രജിസ്ട്രി ഡിഫ്രാഗ് : സിസ്റ്റത്തിലെ ഹാര്‍ഡ് ഡിസ്ക്കില്‍ പലഭാഗത്തായി കിടക്കുന്ന ഡാറ്റ അടുക്കടുക്കായി ഒതുക്കാന്‍ ( ഇതു നമുക്കു കാണാന്‍ സാധ്യമല്ലാലോ )
- ട്രാക്ക്സ് & ഇറേസര്‍ : നെറ്റ് ബൌസ് ചെയ്യുംബോള്‍ നമ്മളെ ട്രേസ് ചെയ്യാന്‍ സൈറ്റില്‍ നിന്നും നിഷേപിക്കപ്പെടുന്ന ഫയലുകളും കുക്കീസ് എന്ന ഫയലുകളും ക്ലീന്‍ ചെയ്യാന്‍
- ഫയല്‍ ഷ്രെഡ്ഡര്‍ : നിങ്ങള്‍ ഡിലീറ്റ് ചെയ്യൂന്ന ഫയലുകള്‍ ഇനി ഒരിക്കലും തിരികെ എടുക്കപ്പെടാതിരിക്കാന്‍
- ഫയല്‍ അണ്‍ ഡിലീറ്റ് : അബദ്ധവശാല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ തിരികെ എടുക്കാന്‍]
- ഫയല്‍ എങ്ക്രിപ്റ്റ് & ഡി ക്രിപ്റ്റ് : ഫയലുകള്‍ സുരക്ഷിതമായ് സൂക്ഷിക്കാന്‍
- ഹാര്‍ഡ് ഡിസ്കിനെ പറ്റി ഉള്ള വിവരങ്ങള്‍ അറിയാം
- ഡൂപ്ലിക്കെറ്റ് ഫയല്‍ / ഫോള്‍ഡര്‍ കണ്ടെത്താം,
- ഒഴിഞ്ഞു കിടക്കുന്ന ഫോള്‍ഡറുകള്‍ കണ്ടെത്താം,
- വലിയ ഫയലുകള്‍ പല ഭാഗങ്ങളാക്കി ചെറുതാക്കാം , കൂട്ടിയോജിപ്പിക്കാം
ഇപ്പോള്‍ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗാമുകള്‍ കണ്ടെത്താം
ഇനിയും ഒട്ടനവധി കാര്യങ്ങള്‍ ,ഇതൊരു സൌജന്യ സോഫ്റ്റ്വെയറും ആണു,ഇതിന്റെ പ്രവര്‍ത്തനം മുഴുവനായി വിശദീകരിക്കാന്‍ ഒരു മെയില്‍ പോര,
തത്കാലം ഒരു ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന ഓപ്ഷനുകള്‍ നീക്കം ചെയ്യുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ തരാം,അതു നോക്കിയാല്‍ എന്റെ വിശദീകരണം കൂടാതെ തന്നെ നിങ്ങള്‍ക്കത് ചെയ്യാന്‍ ആകും
ആവശ്യമില്ലാത്തവ ഓരോന്നായി സെലക്റ്റ് ചെയ്തു റിമൂവ് ചെയ്യുക
ഇതു മെമ്മറി ഓപ്റ്റിമൈസര്‍,
അബദ്ധവശാല്‍ ഡിലീറ്റ് ചെയ്യപ്പെട്ട ഫയലുകള്‍ ഞാന്‍ സി ഡ്രൈവില്‍ നിന്നും തിരിച്ചെടുത്തതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍
Monday, July 30, 2012
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മികച്ച പ്രവര്‍ത്തനത്തിനു ഒരു സോഫ്റ്റ്വെയര്‍
വീഡിയോ/ഓഡിയോ/ കട്ട് ചെയ്യാം , ജോയിന്‍ ചെയ്യാം
ഞാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ സോഫ്റ്റ്വെയര്‍ എന്നാല്‍ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ഒരു സോഫ്റ്റ്വെയര്‍ ആണു ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്, ഇതൊരു മീഡിയ എഡിറ്റിങ്ങ് സോഫ്റ്റ്വെയര്‍ ആണു, അതായത് വീഡിയോ, ആഡിയോ, ഫോട്ടോസ് ഇവ എഡിറ്റ് ചെയ്യാന്‍ ഉള്ള സോഫ്റ്റ്വെയര്‍ ( പ്രൊഫഷണല്‍ എഡിറ്റിങ്ങല്ല ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത്,എന്നാലും നിങ്ങള്‍ക്കിത് വളരെ ഉപകാരപ്പെടും എന്നെനിക്കുറപ്പാണു )
എന്തൊക്കെ ആണു ഈ സോഫ്റ്റ്വെയറില്‍ ഉള്ളതെന്ന്‍ നോക്കാം, അതു നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ മാത്രം അല്ലെങ്കില്‍ നിങ്ങള്‍ക്കത് ആവശ്യമുണ്ടെങ്കില്‍ മാത്രമിത് ഡൌണ്‍ ലോഡ് ചെയ്താല്‍ മതിയല്ലൊ..
ഇന്‍സ്റ്റാള്‍ ചെയ്യുംബോള്‍ ദാ ഇതുപോലെ ടിക്ക് മാര്‍ക്ക് ഒക്കെ കളയാന്‍ മറക്കല്ലേ
ഓഡിയോ വീഡിയോ പ്ലേയര്‍
ഒട്ടുമിക്ക പുതിയ ഫോര്‍മാറ്റുകളിലുമുള്ള ഓഡിയോ വീഡിയോ എന്നിവ ഇതില്‍ പ്ലേ ചെയ്യാം
വളരെ ദൈര്‍ഘ്യമേറിയ ഒരു വീഡിയോയില്‍ നിന്നും ഒരു പാട്ടോ അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ഭാഗം മാത്രമായോ കട്ട് ചെയ്തു എടുക്കണമെന്നു തോന്നിയിട്ടുണ്ടോ ? എങ്കില്‍ ഈ സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും
വീഡിയോ കട്ട് ചെയ്യാന്‍ പ്ലേ ചെയ്ത ശേഷം എവിടം തൊട്ടാണോ കട്ട് ചെയ്യേണ്ടത് ആ ഭാഗത്തു വച്ചു ( Select start ) എന്ന ബട്ടന്‍ അമര്‍ത്തി എവിടെ വരെ ആണൊ വേണ്ടത് അവിടെ വച്ചു (Select End)എന്ന ബട്ടനും പ്രസ്സ് ചെയ്തു ഇഷ്ടമുള്ള ഫോര്‍മാറ്റ് സെലക്റ്റ് ചെയ്തു സേവ് ചെയ്യുക
നിരവധി ഫോര്‍മാറ്റുകളില്‍ വീഡിയോ അല്ലെങ്കില്‍ ആഡിയോ കട്ട് ചെയ്യുംബോളും കണ്‍വെര്‍ട്ട് ചെയ്യുംബോളും സേവ് ചെയ്യാന്‍ ആകും
വീഡിയോയില്‍ നിന്നും സ്ക്രീന്‍ ഷോട്ട്
ഒരു സിനിമയിലെ വീഡിയോയില്‍ നിന്നും ഒരു ഭാഗത്തെ ചിത്രം ( ഫോട്ടോ ) എടുക്കണമെങ്കില്‍ ഇതില്‍ വളരെ എളുപ്പം സാധിക്കും,അതും ഹൈ ക്ലാരിറ്റിയില്‍ ആണു ആ സ്ക്രീന്‍ ഷോട്ട് സേവ് ചെയ്യപ്പെടുന്നത്,സേവ് ചെയ്യപ്പെടുന്ന സ്ക്രീന്‍ ഷോട്ട് മൈ ഡോക്കുമെന്റ്സില്‍ മൈ പിക്ചേഴ്സ് എന്ന ഫോള്‍ഡറില്‍ കാണാം
വീഡിയോ ജോയ്നര്‍
പലപ്പോഴും മോബൈലിലും മറ്റും എടുത്തിരിക്കുന്ന ചെറിയ വീഡിയോ ക്ലിക്കുകള്‍ എല്ലാം കൂടി ചേര്‍ത്ത് വലിയൊരു വീഡിയോ ആക്കണമെന്നു തോന്നിയിട്ടുണ്ടോ ? എങ്കില്‍ ഇതു നിങ്ങള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ ആണുവീഡിയോ ജോയിന്‍ ചെയ്യാന്‍ രണ്ടു വീഡിയോ ഷിഫ്റ്റ് പ്രസ്സ് ചെയ്തു സെലക്റ്റ് ചെയ്തു ആഡ് ചെയ്യുക
ആഡിയോ കണ്‍വെര്‍ട്ടര്‍
മോബൈലിലോ മറ്റോ എടുത്തിരിക്കുന്ന ആഡിയോ നിങ്ങള്‍ക്കിഷ്ടമുള്ള ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ ഈ സോഫ്റ്റ്വെയറിനാകും
യൂടൂബില്‍ നിന്നും മറ്റും ഡൌന്‍ ലോഡ് ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ മോബൈലില്‍ സപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഫോര്‍മാറ്റില്‍ അല്ല എങ്കില്‍ ഈ വീഡിയോ കണ്‍വെര്‍ട്ടര്‍ എന്ന ഭാഗം നിങ്ങള്‍ക്ക് വേണ്ടി തന്നെ ആണു
ഫോട്ടോ റീ സൈസര്‍
നിങ്ങളുടെ കയ്യിലുള്ള ഫോട്ടോ എല്ലാം കൂടി ( എത്ര എണ്ണമുണ്ടായാലും ) ചേര്‍ത്ത് നിങ്ങള്‍ക്കിഷ്ടമുള്ള ഫോര്‍മറ്റിലേക്ക് ( .jpg. .gif . .bmp .tiff )ഇഷ്ടമുള്ള സൈസില്‍ കണ്‍വെര്‍ട്ട് ചെയ്തെടുക്കാന്‍ ഈ സോഫ്റ്റ്വെയറിനാകും
അങ്ങിനെ എല്ലാ ജോലിയും ചെയ്യുന്ന ഒരു ആള്‍ റൌണ്ടര്‍ ആണിത്
ഓപ്പറേഷന്‍ ഹൈറോളര്‍' കേരളത്തിലും; നെറ്റ് ബാങ്കിങ് തട്ടിപ്പ് സൂക്ഷിക്കുക
'ഓപ്പറേഷന്‍ ഹൈറോളര്‍' കേരളത്തിലും; നെറ്റ് ബാങ്കിങ് തട്ടിപ്പ് സൂക്ഷിക്കുക
തിരുവനന്തപുരം: പണമിടപാട് നടത്താന്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തില്‍ വ്യാപകമായ തട്ടിപ്പ്. കേരളത്തില്‍ നിരവധി ബാങ്കുകളും ഉപയോക്താക്കളും 'ഓപ്പറേഷന്‍ ഹൈറോളര്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്.
ലളിതവും വേഗമേറിയതുമാണ് ഇന്‍റര്‍നെറ്റിലൂടെയുള്ള പണമിടപാട്. അതുപോലെതന്നെ ഏത് നിമിഷവും വഞ്ചിക്കപ്പെടാനുള്ള സാധ്യതയും വിദൂരത്തല്ല. കഴിഞ്ഞമാസം കൊച്ചിയിലെ ഒരു ഡോക്ടര്‍ക്ക് 13.4 ലക്ഷം രൂപ ബാങ്കില്‍ നിന്ന് നഷ്ടമായതോടെ, ആരും ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിന് ഇരയാകാമെന്ന് വ്യക്തമാവുകയാണ്.
നുഴഞ്ഞുകയറ്റ സോഫ്റ്റ്‌വേറുകളും ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളും വ്യാജ എ.ടി.എം കാര്‍ഡുമുപയോഗിച്ച് പോണ്ടിച്ചേരിയിലെ ഒരുസംഘം നടത്തിയ തട്ടിപ്പിലാണ് കൊച്ചിയിലെ ഡോ.ഷബീര്‍ഖാന് ഇത്രയും തുക നഷ്ടമായത്. 22 ബാങ്ക് അക്കൗണ്ടുകളിലൂടെയും ഒമ്പത് സംസ്ഥാനങ്ങളിലെ 90 എ.ടി.എമ്മുകളിലൂടെയും ഡോ.ഷബീറിന്റെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു.
നൈജീരിയയിലെ കുപ്രസിദ്ധ ഓണ്‍ലൈന്‍ തട്ടിപ്പ് വീരന്‍ ഫെലിക്‌സ് ഇവ്ഡുബിയസ്റ്റിന്റെ (ഇയാള്‍ ഇപ്പോള്‍ കൊല്‍ക്കത്ത ജയിലിലാണ്) സംഘാംഗങ്ങളാണ് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പൂജപ്പുരയിലെ ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് മോസ്‌കോയിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച സംഭവവും ഇന്‍റര്‍നെറ്റിലൂടെ എറണാകുളത്ത് ഹോട്ടല്‍ ബുക്ക് ചെയ്തയാളുടെ പണം ലണ്ടനിലെ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടതുമാണ് ഈ മേഖലയിലെ പുതിയ കേസുകളെന്ന് കേരള പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് വിനയകുമാരന്‍ നായര്‍ പറയുന്നു.
ഇന്‍റര്‍നെറ്റ് ബാങ്കിങ് മേഖലയിലെ പുതിയ തട്ടിപ്പ് രീതിക്ക് 'ഓപ്പറേഷന്‍ ഹൈറോളര്‍'(Operation High Roller) എന്നാണ് പേര്. പ്രശസ്ത ആന്‍റി വൈറസ് സോഫ്റ്റ് വേര്‍ നിര്‍മാതാവായ മക്അഫിയും ഓണ്‍ലൈന്‍ സുരക്ഷാവെണ്ടറായ ഗാര്‍ഡിയന്‍ അനലിറ്റിക്കുമാണ് ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലെ പുതിയ പ്രവണതയ്ക്ക് ഈ പേരിട്ടിട്ടുള്ളത്.
സിയൂസ് (zeus), സ്‌പൈ ഐ (spy eye) എന്നീ സോഫ്റ്റ്‌വേറുകളുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ നുഴഞ്ഞുകയറുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ പരിശോധിച്ച് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവ തിരഞ്ഞെടുത്ത് നല്‍കാന്‍ ഈ സോഫ്റ്റ്‌വേറുകള്‍ക്ക് കഴിയുന്നു. ഉപയോക്താവ് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറുമ്പോള്‍ കീ-ഇന്‍ ചെയ്യുന്ന യൂസര്‍നെയിമും പാസ്‌വേര്‍ഡും മോഷ്ടിക്കാന്‍ ഈ സോഫ്റ്റ് വേറുകള്‍ക്ക് കഴിയുന്നു. ഈ സമയമത്രയും ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ 'പ്ലീസ് വെയ്റ്റ്' സന്ദേശം കാണിക്കുന്നുണ്ടാവും.
രണ്ടാംഘട്ട സുരക്ഷാസംവിധാനമായി ഫോണിലൂടെ നല്‍കുന്ന പാസ്‌വേര്‍ഡ് മോഷ്ടിക്കാന്‍ വ്യാജ സിംകാര്‍ഡുകള്‍ തട്ടിപ്പുകാര്‍ നേരത്തേ കരസ്ഥമാക്കിയിരിക്കും. കൊച്ചിയിലെ ഡോക്ടറിന്റെ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഫോണിന്റെ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അസമിലെ ഗുവാഹതിയില്‍ നിന്നാണ് ഇവര്‍ സംഘടിപ്പിച്ചത്. മൊബൈല്‍ കമ്പനിയെ, ഡോക്ടറിന്റെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കി കബളിപ്പിച്ചായിരുന്നു ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ഇവര്‍ കരസ്ഥമാക്കിയിരുന്നത്.
ഇന്‍റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തട്ടിപ്പ് തടയാന്‍ ബാങ്കുകളും നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ബാങ്കുകള്‍ക്ക് വേണ്ടി എ.ടി.എം സംവിധാനം ഏകോപിപ്പിക്കുന്ന സ്ഥാപനം) പരിശ്രമിക്കുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ കുബുദ്ധി വന്‍ വെല്ലുവിളിയാകുന്നുണ്ട്.
ഓണ്‍ലൈന്‍ / എ.ടി.എം.
ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍
1. കഴിയുന്നതും പണമിടപാട് സ്‌ക്രീനില്‍ തെളിയുന്ന വെര്‍ച്വല്‍ കീ ബോര്‍ഡ് ഉപയോഗിച്ച് യൂസര്‍നെയിമും പിന്‍ നമ്പരും കീ-ഇന്‍ ചെയ്യുക
2. ബാങ്കുകളുടെ കെ.വൈ.സി (നൊ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങളോട് സഹകരിക്കുക
3. എല്ലാ ദിവസവും ബാലന്‍സ് പരിശോധിക്കുക
4. ഒഴിഞ്ഞ സ്ഥലങ്ങളിലെ എ.ടി.എമ്മുകള്‍ ഉപയോഗിക്കാതിരിക്കുക
5. നിങ്ങള്‍ ഇ-മെയിലില്‍ ലഭിക്കുന്ന ഏതെങ്കിലും സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്കുകളുടെ വെബ്‌സൈറ്റിലേക്ക് പോകരുത്. ബാങ്കുകളുടെ വെബ്‌സൈറ്റ് സ്‌ക്രീനില്‍ തെളിയുമ്പോള്‍ http എന്നതിനുപകരം https ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം.
6. ഇന്‍റര്‍നെറ്റ് ഇടപാട് നടത്തുമ്പോള്‍, സമ്മാനം ലഭിച്ചതിന്‍േറയും ഷോപ്പിങ്ങിന്‍േറയും സന്ദേശങ്ങള്‍ സ്‌ക്രീനില്‍ വന്നാല്‍ (പോപ് അപ് ) അവ അവഗണിക്കുക.
7. പേയ്‌മെന്‍റ് കോര്‍പ്പറേഷന്റെ നിര്‍ദേശ പ്രകാരം ചില ബാങ്കുകളുടെ എ.ടി.എമ്മില്‍ പണം തിരിച്ചുപോകല്‍ ( നിശ്ചിത സമയത്തിനുള്ളില്‍ പണമെടുത്തില്ലെങ്കില്‍ എ.ടി.എമ്മിലേക്ക് പണം തിരിച്ചുപോകുന്ന സംവിധാനം) നിര്‍ത്തലാക്കിയിട്ടുള്ളകാര്യം ശ്രദ്ധിക്കുക.




































