Sunday, June 1, 2025
Wednesday, September 26, 2012
Movie Review - Trivandrum Lodge Movie
ഏറെക്കുറേ ഉപേക്ഷിക്കപ്പെട്ട മട്ടിൽ നിലകൊള്ളുന്ന ട്രിവാൻഡ്രം ലോഡ്‌ജ് എന്ന കൊച്ചിയിലെ ഒരു ഇടത്താവളവും അവിടുത്തെ അന്തേവാസികളുടെ ലൈംഗികഭ്രമങ്ങളുമാണ് ഈ സിനിമയുടെ മുഖ്യപ്രമേയം. രവി ശങ്കർ (അനൂപ് മേനോൻ) എന്ന പണക്കാരനാണ് ഇതിന്റെ ഉടമ. ഭാര്യ (ഭാവന) മരിച്ച ശേഷം മകനൊപ്പം താമസിക്കുന്ന രവിശങ്കർ ലോഡ്‌ജിന്റെ നടത്തിപ്പിൽ ഇടപെടാറേയില്ല. അടങ്ങാത്ത ലൈംഗികത്വരയുമായി നടക്കുന്ന അബ്‌ദു (ജയസൂര്യ), ആ ത്വര അടക്കാൻ കിട്ടുന്നവരെയൊക്കെ ഉപയോഗിക്കുന്ന സിനിമ റിപ്പോർട്ടർ (സൈജു കുറുപ്പ്), 999 സ്‌ത്രീകൾക്കൊപ്പം കിടക്ക പങ്കിട്ട് ആയിരാമത്തെ പെണ്ണായി യൂണിഫോമിട്ട ഒരു വനിതാ പൊലീസുകാരിയെ മോഹിച്ച് കഴിയുകയാണെന്ന് അഭിമാനിക്കുന്ന വക്കീൽ (പി ബാലചന്ദ്രൻ), സംഗിതാധ്യാപകനായ റെൽറ്റൺ (ജനാർദ്ദനൻ), ഇവർക്ക് വെച്ചുവിളമ്പിക്കൊടുക്കുന്ന പാചകക്കാരി (സുകുമാരി) തുടങ്ങിയ ലോഡ്‌ജിലെ അന്തേവാസികൾക്കിടയിലേക്ക് ധ്വനി നമ്പ്യാർ (ഹണി റോസ്) എന്ന വിവാഹമോചിതയായ എഴുത്തുകാരി താമസിക്കാനെത്തുന്നു. എഴുത്തുകാരിക്ക് രണ്ടാണ് ലക്ഷ്യം: ഒന്ന്, ഈ പശ്ചാത്തലത്തിൽ ഒരു നോവലെഴുതണം. രണ്ട്, ഒരു 'തറ' ആണിന്റെ കൂടെ കിടക്കണം.
കന്യക എന്ന പേരുള്ള വേശ്യ (തെസ്‌നി ഖാൻ), മണ്ടനും പണക്കാരനുമായ ഭർത്താവിന്റെ അതിലൈംഗികതയിൽ അഭിമാനിക്കുന്ന ഭാര്യ (ദേവി അജിത്ത്), തൂവാനത്തുമ്പികളിലെ തങ്ങളുടെ തുടർച്ചയായി കാണിക്കുന്ന കൂട്ടിക്കൊടുപ്പുകാരൻ (ബാബു നമ്പൂതിരി), ഭാര്യയുടെ അവിഹിതബന്ധങ്ങളിൽ മനം മടുത്ത് വീടുവിട്ടിറങ്ങിപ്പോയ ഹോട്ടൽ നടത്തിപ്പുകാരൻ (ഗായകൻ പി ജയചന്ദ്രൻ) തുടങ്ങി നിരവധി കഥാപാത്രങ്ങൾ വേറെയുമുണ്ട്.
WARNING
ഈ സിനിമയെ ഉപമിക്കാൻ ഒറ്റ സാധനമേ മനസ്സിൽ വരുന്നുള്ളു: ഒന്നാന്തരം ആർട്ട് പേപ്പറിൽ കമനീയമായി അച്ചടിച്ച അശ്ലീലപുസ്‌തകം! കുടുംബത്തിനൊപ്പം കാണാവുന്ന ഒരു സിനിമയല്ല ട്രിവാൻഡ്രം ലോഡ്‌ജ്. അശ്ലീലപുസ്‌തകങ്ങൾ ഒരിക്കലെങ്കിലും കാണാത്തവർ വളരെ വളരെ കുറവായിരിക്കും. പക്ഷേ, പതിവു വായനക്കാർ പോലും ഭാര്യക്കോ ഭർത്താവിനോ മക്കൾക്കോ ഈ സാധനങ്ങൾ കൊണ്ടുചെന്ന് കൊടുക്കാറില്ലല്ലോ.
FIRST IMPRESSION
പി ചന്ദ്രകുമാറിന്റെയും കെ എസ് ഗോപാലകൃഷ്‌ണന്റെയും ആർ ജെ പ്രസാദിന്റെയുമൊക്കെ ക്ലബ്ബിലേക്ക് വി കെ പ്രകാശ് പ്രകമ്പിതനായി അനൂപ് മേനോന്റെ കൈയും പിടിച്ച് കയറിപ്പോകുന്ന ഒന്നാന്തരം Adults Only സിനിമയാണ് ട്രിവാൻഡ്രം ലോഡ്‌ജ്.
എന്നാൽ മുൻഗാമികളുടേതിൽ നിന്ന് കുറച്ച് വ്യത്യസ്‌തമാണ് പ്രകാശിന്റെ പാത. ഇറച്ചി തൂങ്ങിയ തടിച്ച ശരീരങ്ങൾ പ്രദർശിപ്പിക്കുന്ന സ്‌ത്രീകളോ അറപ്പു തോന്നുന്ന മട്ടിൽ ഇണ ചേരുന്ന കഥാപാത്രങ്ങളോ ബലാത്സംഗം പോലെയുള്ള എഴുപത്-എൺപതുകളിലെ അളിപിളി ചേരുവകളോ ഇല്ല. അരിയാട്ടലും മുറ്റമടിക്കലും കുളിക്കലും മഴ നനയലുമൊന്നുമില്ല. അതിനു പകരം, നിലവാരമുള്ള ദൃശ്യങ്ങൾ, നിലവാരമുള്ള സംഗീതം, സുന്ദരമായ പശ്ചാത്തലം, പണക്കൊഴുപ്പ് വേണ്ടിടത്ത് പണക്കൊഴുപ്പ്.. അങ്ങനെ ഒരു നല്ല സിനിമയുടെ പുറന്തോടുണ്ട് ഈ സോഫ്റ്റ് പോൺ ഉല്പന്നത്തിന്.
എന്നാൽ, പുറന്തോടിനുള്ളിൽ ഒളിച്ചിരിക്കുന്നത് കാമവും ലൈംഗിക അരാജകത്വവും മാത്രം. സംഭാഷണങ്ങളിലുമുണ്ട് വ്യാപകമായി ലൈംഗികച്ചുവ. അളിപിളി ഡയലോഗുകൾ ധാരാളം. (നായിക നായകനോട്: എന്റെ ഏതു ഭാഗമാണ് നിനക്ക് ഏറ്റവും ഇഷ്‌ടം? നായകൻ: കുണ്ടി. അപ്പോൾ ചാരിതാർത്ഥ്യമടയുന്ന നായികയുടെ മുഖം ക്ലോസപ്പിൽ!)
പ്രദീപ് നായരുടെ ക്യാമറയും ബിജി ബാലിന്റെ പശ്ചാത്തലസംഗീതവും ഗൗരവമുള്ള ഒരു സിനിമയുടെ മുഖംമൂടി ട്രിവാൻഡ്രം ലോഡ്‌ജിന് നൽകാൻ സംവിധായകനെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ക്ലോസ് ഷോട്ടുകൾ നിറഞ്ഞ വളരെ വ്യത്യസ്‌തമായ ഒരു ദൃശ്യഭാഷ ഈ സിനിമയുടെ സവിശേഷതകളിലൊന്നായി സാധാരണ പ്രേക്ഷകർക്കു പോലും അനുഭവപ്പെടും.
കാര്യമായൊരു കഥയോ പറയത്തക്ക യുക്തിയോ ഇല്ലെങ്കിലും പ്രേക്ഷകനെ ഒന്ന് ഇളക്കാനുള്ള ചേരുവകളെല്ലാമുള്ള അനൂപ് മേനോന്റെ തിരക്കഥയും വി കെ പ്രകാശിന് തുണയായി. (സിനിമയേക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെങ്കിലും കൈയിൽ കിട്ടുന്ന തിരക്കഥ കാണാൻ കൊള്ളാവുന്ന വിഷ്വലുകളാക്കാൻ ഈ പരസ്യസംവിധായകൻ പണ്ടേ മിടുക്കു തെളിയിച്ചിട്ടുണ്ട്. തിരക്കഥ നന്നായാൽ സിനിമയും നന്നാവും; അതു കുളമായാൽ ഇതും കുളമാകും.)
കുടുംബത്തിന്റെ ഭാരമൊന്നുമില്ലാതെവരുന്ന പുരുഷന്മാർക്ക് രസകരമായി തോന്നുന്ന പലതും ട്രിവാൻഡ്രം ലോഡ്‌ജിലുണ്ട്. എന്നാൽ, സ്‌ത്രീകൾക്ക് അതൊക്കെ രസകരമാകുമോ എന്ന് സിനിമ കണ്ട സ്‌ത്രീകളോടു ചോദിക്കേണ്ടിവരും. (വനിതാവായനക്കാരുടെ സഹായം അഭ്യർത്ഥിക്കുന്നു.)
അഭിനേതാക്കൾ നല്ല നിലവാരം പുലർത്തി; പ്രത്യേകിച്ച് ജയസൂര്യ. (ജയസൂര്യക്ക് അഭിനയിക്കേണ്ടിവന്നില്ല എന്ന് പറഞ്ഞാൽ അത് ഒരുപക്ഷേ derogatory ആയേക്കാം! അതുകൊണ്ട് പറയുന്നില്ല.) വ്യത്യസ്‌തമായ കാരണങ്ങൾ കൊണ്ടാണെങ്കിലും, ഹണി റോസ്, പി ബാലചന്ദ്രൻ, പി ജയചന്ദ്രൻ, സൈജു കുറുപ്പ് എന്നിവരേയും ഇഷ്‌ടമായി.
തിരക്കഥാകൃത്ത് പെണ്ണു കെട്ടാത്തതിന്റെ എല്ലാ കുഴപ്പങ്ങളും ഈ സിനിമയ്‌ക്കുമുണ്ട്. അവിവാഹിതനായ ഒരു ശരാശരി മലയാളി പുരുഷന്റെ ഫാന്റസികളിലാണ് ഈ സിനിമയത്രയും കെട്ടിപ്പൊക്കിയിരിക്കുന്നത്. ഏതെങ്കിലും ഒരുത്തന്റെ കൂടെ കിടക്കാൻ മുട്ടി നടക്കുന്നവരാണ് പെണ്ണുങ്ങൾ എന്ന ഹൈപൊതെസിസിന് ആണിന്റെ അരാജകഭാവനയുടെ പിൻബലം മാത്രമേയുള്ളു എന്നറിയാൻ മനഃശാസ്‌ത്രത്തിൽ പി എച്ച്ഡി ഒന്നും എടുക്കണ്ട; പെണ്ണിനോട് മനസ്സു തുറന്നു സംസാരിച്ചാൽ മതി. (സംവിധായകൻ പെണ്ണു കെട്ടിയതാണോ ആവോ!)
SECOND THOUGHTS
ആണുങ്ങൾ മാത്രം താമസിക്കുന്ന കേരളത്തിലെ ഏതു ലോഡ്‌ജിലാണ് ഒരു പെണ്ണിനു താമസിക്കാൻ പറ്റുക; അതിന് എത്ര ഭ്രാന്തുണ്ടെന്നു പറഞ്ഞാലും? ആ ലോഡ്‌ജിൽ താമസിക്കാൻ പറ്റാത്ത ഞരമ്പുരോഗികളും അസൂയാലുക്കളുമായ മലയാളി പുരുഷന്മാർ പരാതി കൊടുത്തോ പ്രകടനം നടത്തിയോ ലോഡ്‌ജ് പൂട്ടിക്കും. മലയാളി പുരുഷന്മാർക്കിടയിൽ നിന്ന് പി എസ് സി തിരഞ്ഞെടുത്ത് ബ്രിട്ടീഷ് കാലത്തെ സിലബസനുസരിച്ച് പരിശീലിപ്പിച്ചെടുക്കുന്ന മലയാളി പൊലീസുകാർ അവിടെ കയറി നിരങ്ങുകയും ചെയ്യും.
ഈ തറ ലോഡ്‌ജ് രവിശങ്കർ നടത്തിക്കൊണ്ടുപോകുന്നത് അങ്ങേരുടെ മരിച്ചു പോയ ഭാര്യക്കു കൊടുത്ത വാക്ക് പാലിക്കാനാണത്രേ! ലൈംഗികഭ്രാന്തന്മാർക്കും ഞരമ്പുരോഗികൾക്കും താമസിക്കാനായി നമുക്കൊരു ലോഡ്‌ജ് നടത്തണം ചേട്ടാ എന്നായിരിക്കുമോ ആ സഹോദരി മരിക്കുന്നതിനു മുൻപ് ഭർത്താവിനോട് പറഞ്ഞത്? ആർക്കറിയാം!
മുൻപ് രണ്ടോ മൂന്നോ മലയാളസിനിമകളിൽ കണ്ടിട്ടുള്ള ഹണി റോസാണ് ഈ സിനിമയിലെ ധ്വനി നമ്പ്യാർ എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രെഡിറ്റ് ലിസ്‌റ്റിൽ ഹണി റോസ് എന്ന പേരില്ല, പകരം നടിയുടെ പേരും ധ്വനി എന്നാണ് കാണിച്ചിരിക്കുന്നത്. വി കെ പ്രകാശ് കെ എസ് ഗോപാലകൃഷ്‌ണന്റെ വേഷത്തിൽ വന്നതുപോലൊരു ഭാവാന്തരം! ഏതായാലും, ഫഹദ് ഫാസിലിനും രമ്യ നമ്പീശനും ശേഷം മലയാളത്തിലെ ന്യൂ ജനറേഷൻ അവിഹിതസിനിമക്കാർക്ക് ഒരു ഐക്കൺ കൂടി ലഭിച്ചിരിക്കുന്നു.
EXTRA
സിനിമ കഴിഞ്ഞിറങ്ങുമ്പോൾ എന്റെ മുന്നിലുണ്ടായിരുന്നയാളോട് അടുത്ത ഷോയ്‌ക്ക് ടിക്കറ്റെടുക്കാൻ നിൽക്കുന്ന മധ്യവയസ്‌കൻ: ഇതു പിള്ളേരുടെ കൂടെ കാണാവുന്ന പടമാണോ?
എന്റെ മുൻഗാമി: എന്റെ പൊന്നുചേട്ടാ, ഭാര്യയുടെ കൂടെ പോലും കാണരുത്… പിന്നെയല്ലേ പിള്ളേര്!
LAST WORD
ഈ സിനിമയ്‌ക്ക് U/A സർട്ടിഫിക്കറ്റ് നൽകിയ സെൻസർ ബോർഡ് അംഗങ്ങളെ ഓടിച്ചിട്ട് ചാണകത്തിൽ മുക്കിയ ചൂലു കൊണ്ട് അടിക്കണം. വിഷ്വലുകളിൽ നഗ്നതയുണ്ടെങ്കിൽ മാത്രമാണ് A സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യേണ്ടതെന്ന് ധരിച്ചിരിക്കുന്ന പോത്തുകളെ കുത്തിനിറച്ചാണ് നമ്മുടെ സെൻസർ ബോർഡ് ഉണ്ടാക്കിയിരിക്കുന്നതെങ്കിൽ ആ ബോർഡ് തന്നെ അങ്ങു സെൻസർ ചെയ്‌തു കളയുന്നതാണ് നല്ലത്.
ജീവന്‍ പിടിച്ചുനിര്‍ത്തിയത് അസീബിന്റെ കരളുറപ്പ്
വെള്ളിത്തിരയില്‍ സമീപകാലത്ത് വിസ്മയമായ 'ട്രാഫിക്' സിനിമയുടെ തിരക്കഥ പോലെയായിരുന്നു സംഭവം. അല്‍പ്പം വ്യത്യാസം മാത്രം. കേടായി വഴിയില്‍ നിന്നുപോയ ആംബുലന്‍സില്‍ നിന്നായിരുന്നു തുടര്‍യാത്ര എന്നു മാത്രം.
ആ യാത്രയുടെ സാരഥിയാകാന്‍ അവസരം കിട്ടിയതിന്‍െറ വിസ്മയം ഇനിയും വിട്ടുപോയിട്ടില്ല ആംബുലന്‍സ് ഡ്രൈവറായ കായംകുളം മറ്റത്തയ്യത്ത് അസീബ് എന്ന 24കാരന്. ഹരിപ്പാട് 108 ആംബുലന്‍സിന്‍െറ ഡ്രൈവറായ അസീബിന്‍െറ ഫോണിലേക്ക് തിരുവനന്തപുരത്തെ കാള്‍ സെന്‍ററില്‍നിന്ന് ഞായറാഴ്ച രാവിലെ 7.15നാണ് വിളി വന്നത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ തകരാറിലായി യാത്ര മുടങ്ങി എന്നായിരുന്നു അറിയിപ്പ്. ഉറക്കത്തില്‍നിന്നെഴുന്നേറ്റ അസീബും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എ.ജെ. ജിബിനും കരുവാറ്റ ജങ്ഷനിലേക്ക് പുറപ്പെട്ടു. രോഗിയെ പ്രതീക്ഷിച്ചെത്തിയ അസീബും കൂട്ടുകാരനും കണ്ടത് ഒരു ബോക്സുമായി കേടായ ആംബുലന്‍സിനു സമീപം ആശങ്കയോടെ നില്‍ക്കുന്ന രണ്ട് ഡോക്ടര്‍മാരെ. ആംബുലന്‍സില്‍ കയറിയ ഡോക്ടര്‍മാര്‍ വിവരം പറയുമ്പോഴാണ് സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്ക മരണം സംഭവിച്ച സീതാലക്ഷ്മിയുടെ കരളുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പായുകയായിരുന്നു അവര്‍. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുമ്പോള്‍തന്നെ എറണാകുളത്തെ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. അതിനിടെയാണ് ആംബുലന്‍സ് കേടായത്. മറ്റ് വണ്ടികള്‍ കിട്ടുമോയെന്ന് അന്വേഷിച്ച് ഏറെ സമയം നഷ്ടമായ ശേഷമാണ് 108ല്‍ വിളിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിയില്ലെങ്കില്‍ പലരുടെയും പ്രതീക്ഷ നിഷ്ഫലമാകും.
ഈ ഘട്ടത്തില്‍ പൊലീസിന്‍െറ സഹായത്തോടെ യാത്ര തടസ്സമില്ലാത്തതാക്കേണ്ടതാണ്. പക്ഷേ, അതിനും സമയം തികയുമായിരുന്നില്ല. അസീബിന്‍െറ കെ.എല്‍. 01 എ.വൈ. 1687 ആംബുലന്‍സ് കരുവാറ്റയില്‍നിന്ന് പുറപ്പെടുമ്പോള്‍ സമയം 7.24. പിന്നെയെല്ലാം സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത വേഗത്തില്‍ വാഹനം പായുകയായിരുന്നെന്ന് അസീബ് പറയുന്നു. ചാറ്റല്‍മഴയും കുഴികളും യാത്രയില്‍ പ്രതിബന്ധങ്ങളായി. എന്നിട്ടും പലപ്പോഴും 120 കിലോ മീറ്റര്‍ വരെ വേഗത്തിലായിരുന്നു വാഹനം.
ഗതാഗതക്കുരുക്കേറിയ ആലപ്പുഴയും ചേര്‍ത്തലയും അരൂരും ടോള്‍ ഗേറ്റും വൈറ്റിലയുമെല്ലാം കടന്ന് ഇടപ്പള്ളി അമൃത ആശുപത്രിയുടെ പോര്‍ച്ചില്‍ വണ്ടി നിര്‍ത്തുമ്പോള്‍ സമയം 8.34. പറഞ്ഞതിനെക്കാള്‍ 20 മിനിറ്റ് നേരത്തേ എത്തി.
പിന്നെയെല്ലാം വേഗത്തിലായിരുന്നു. ശസ്ത്രക്രിയ വിജയകരമാവുകയും ചെയ്തു. അവിസ്മരണീയ അനുഭവമായി ജീവിതത്തിലുടനീളം ഈ സംഭവം ഉണ്ടാകുമെന്ന് അസീബ് പറയുന്നു. ഹരിപ്പാടു മുതല്‍ ചേര്‍ത്തല വരെയുള്ള റോഡിന്‍െറ പരിതാപകരമായ അവസ്ഥയെയാണ് അസീബ് കുറ്റപ്പെടുത്തുന്നത്. റോഡ് കുറച്ചുകൂടി മെച്ചമായിരുന്നെങ്കില്‍ ഇതിനെക്കാള്‍ നേരത്തേ എത്താമായിരുന്നു.
നാല് മാസമേ ആകുന്നുള്ളൂ മറ്റത്തയ്യത്ത് ഉസ്മാന്‍ കുട്ടിയുടെ മകന്‍ അസീബ് ഈ ജോലിയില്‍ പ്രവേശിച്ചിട്ട്. ടെക്നീഷ്യന്‍, മാരാരിക്കുളം പൊള്ളേത്തൈ ശ്യാമ നിവാസില്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ജയമോഹന്‍െറ മകന്‍ ജിബിന്‍െറ മനസ്സാന്നിധ്യവും എല്ലാറ്റിനും തുണയായതായി അസീബ് പറയുന്നു.
Read More
ആ യാത്രയുടെ സാരഥിയാകാന്‍ അവസരം കിട്ടിയതിന്‍െറ വിസ്മയം ഇനിയും വിട്ടുപോയിട്ടില്ല ആംബുലന്‍സ് ഡ്രൈവറായ കായംകുളം മറ്റത്തയ്യത്ത് അസീബ് എന്ന 24കാരന്. ഹരിപ്പാട് 108 ആംബുലന്‍സിന്‍െറ ഡ്രൈവറായ അസീബിന്‍െറ ഫോണിലേക്ക് തിരുവനന്തപുരത്തെ കാള്‍ സെന്‍ററില്‍നിന്ന് ഞായറാഴ്ച രാവിലെ 7.15നാണ് വിളി വന്നത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് ആലപ്പുഴ ജില്ലയിലെ കരുവാറ്റയില്‍ തകരാറിലായി യാത്ര മുടങ്ങി എന്നായിരുന്നു അറിയിപ്പ്. ഉറക്കത്തില്‍നിന്നെഴുന്നേറ്റ അസീബും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ എ.ജെ. ജിബിനും കരുവാറ്റ ജങ്ഷനിലേക്ക് പുറപ്പെട്ടു. രോഗിയെ പ്രതീക്ഷിച്ചെത്തിയ അസീബും കൂട്ടുകാരനും കണ്ടത് ഒരു ബോക്സുമായി കേടായ ആംബുലന്‍സിനു സമീപം ആശങ്കയോടെ നില്‍ക്കുന്ന രണ്ട് ഡോക്ടര്‍മാരെ. ആംബുലന്‍സില്‍ കയറിയ ഡോക്ടര്‍മാര്‍ വിവരം പറയുമ്പോഴാണ് സംഭവത്തിന്‍െറ ഗൗരവം മനസ്സിലാക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്ക മരണം സംഭവിച്ച സീതാലക്ഷ്മിയുടെ കരളുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പായുകയായിരുന്നു അവര്‍. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുമ്പോള്‍തന്നെ എറണാകുളത്തെ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. അതിനിടെയാണ് ആംബുലന്‍സ് കേടായത്. മറ്റ് വണ്ടികള്‍ കിട്ടുമോയെന്ന് അന്വേഷിച്ച് ഏറെ സമയം നഷ്ടമായ ശേഷമാണ് 108ല്‍ വിളിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിയില്ലെങ്കില്‍ പലരുടെയും പ്രതീക്ഷ നിഷ്ഫലമാകും.
ഈ ഘട്ടത്തില്‍ പൊലീസിന്‍െറ സഹായത്തോടെ യാത്ര തടസ്സമില്ലാത്തതാക്കേണ്ടതാണ്. പക്ഷേ, അതിനും സമയം തികയുമായിരുന്നില്ല. അസീബിന്‍െറ കെ.എല്‍. 01 എ.വൈ. 1687 ആംബുലന്‍സ് കരുവാറ്റയില്‍നിന്ന് പുറപ്പെടുമ്പോള്‍ സമയം 7.24. പിന്നെയെല്ലാം സിനിമയെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ജീവിതത്തില്‍ ഇന്നുവരെ ഓടിച്ചിട്ടില്ലാത്ത വേഗത്തില്‍ വാഹനം പായുകയായിരുന്നെന്ന് അസീബ് പറയുന്നു. ചാറ്റല്‍മഴയും കുഴികളും യാത്രയില്‍ പ്രതിബന്ധങ്ങളായി. എന്നിട്ടും പലപ്പോഴും 120 കിലോ മീറ്റര്‍ വരെ വേഗത്തിലായിരുന്നു വാഹനം.
ഗതാഗതക്കുരുക്കേറിയ ആലപ്പുഴയും ചേര്‍ത്തലയും അരൂരും ടോള്‍ ഗേറ്റും വൈറ്റിലയുമെല്ലാം കടന്ന് ഇടപ്പള്ളി അമൃത ആശുപത്രിയുടെ പോര്‍ച്ചില്‍ വണ്ടി നിര്‍ത്തുമ്പോള്‍ സമയം 8.34. പറഞ്ഞതിനെക്കാള്‍ 20 മിനിറ്റ് നേരത്തേ എത്തി.
പിന്നെയെല്ലാം വേഗത്തിലായിരുന്നു. ശസ്ത്രക്രിയ വിജയകരമാവുകയും ചെയ്തു. അവിസ്മരണീയ അനുഭവമായി ജീവിതത്തിലുടനീളം ഈ സംഭവം ഉണ്ടാകുമെന്ന് അസീബ് പറയുന്നു. ഹരിപ്പാടു മുതല്‍ ചേര്‍ത്തല വരെയുള്ള റോഡിന്‍െറ പരിതാപകരമായ അവസ്ഥയെയാണ് അസീബ് കുറ്റപ്പെടുത്തുന്നത്. റോഡ് കുറച്ചുകൂടി മെച്ചമായിരുന്നെങ്കില്‍ ഇതിനെക്കാള്‍ നേരത്തേ എത്താമായിരുന്നു.
നാല് മാസമേ ആകുന്നുള്ളൂ മറ്റത്തയ്യത്ത് ഉസ്മാന്‍ കുട്ടിയുടെ മകന്‍ അസീബ് ഈ ജോലിയില്‍ പ്രവേശിച്ചിട്ട്. ടെക്നീഷ്യന്‍, മാരാരിക്കുളം പൊള്ളേത്തൈ ശ്യാമ നിവാസില്‍ റിട്ട. ഹെഡ് മാസ്റ്റര്‍ ജയമോഹന്‍െറ മകന്‍ ജിബിന്‍െറ മനസ്സാന്നിധ്യവും എല്ലാറ്റിനും തുണയായതായി അസീബ് പറയുന്നു.
എന്താണ് സുര്യോപാസന???
സുര്യന്‍ ഉദിക്കുന്നതിനു മുന്‍പുള്ള ഒരു മണിക്കൂറോ അല്ലെങ്കില്‍ അസ്തമയത്തിനു മുന്‍പുള്ള ഒരു മണിക്കൂറോ തിരഞ്ഞെടുക്കാം.
ഈ സമയത്ത് സൂര്യനില്‍ നിന്ന് ഹാനികരമായ വികിരണങ്ങള്‍ ഭൂമിയില്‍ എത്തുന്നില്ല.ചെരുപ്പ് ധരിക്കാതെ മണ്ണില്‍ ചവിട്ടി നില്‍ക്കണം.
എന്നിട്ട് സൂര്യനെ നോക്കുക.ആദ്യ ദിവസം പത്തു സെക്കന്റ് മാത്രമേ നോക്കാവു.കണ്ണിനു യാതൊരു ബുദ്ധിമുട്ടും കൊടുക്കാതെ
ടെലിവിഷന്‍ കാണുന്ന ലാഘവത്തോടെയാണ് സൂര്യനെ നോക്കേണ്ടത്.രണ്ടാം ദിവസം സൂര്യദര്‍ശനം പത്തു സെക്കന്റ് കൂടി കൂട്ടുക.
ഇങ്ങനെ ദിവസവും പത്തു സെക്കന്റ് വീതം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുക.മൂന്ന് മാസം കൊണ്ട് പതിനഞ്ചു മിനിട്ടും,ആറു മാസം
കൊണ്ട് മുപ്പതു മിനിട്ടും,ഒന്‍പതു മാസം ആകുമ്പോഴേക്കും മുക്കാല്‍ മണിക്കൂറും സൂര്യനെ നോക്കുവാനുള്ള ശേഷി കണ്ണുകള്‍ക്ക്
കൈ വരും.ഈ മൂന്ന് ഘട്ടങ്ങളില്‍ ഏതിലും വച്ച് സൂര്യോപാസന അവസാനിപ്പിക്കാം.നാല്പത്തി അഞ്ചു മിനിട്ടില്‍ കൂടുതല്‍ സൂര്യദര്‍ശനം പാടില്ല.
നാല്പത്തി അഞ്ചു മിനിറ്റ് എത്തികഴിഞ്ഞാല്‍ പിന്നെ ദിവസവും ഓരോ മിനിട്ട് വീതം സൂര്യനെ നോക്കുന്നത് കുറക്കണം.അങ്ങനെ ഉപാസന സമയം പതിനഞ്ചു മിനിറ്റ് ആയി ചുരുക്കാം.പിന്നീട് ഇത്രയും സമയം മാത്രം സൂര്യോപാസന തുടര്‍ന്നാല്‍ മതി.അത് തടരുന്നിടത്തോളം ശരീരത്തില്‍ ഈ ഊര്‍ജം നിലനില്‍ക്കും.
സൂര്യോപാസനയിലൂടെ പ്രശസ്തനായ ഹീരാരത്തന്‍ പറയുന്നു.ഭക്ഷണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെനിങ്ങള്‍ സൂര്യോപാസന ചെയ്യാതെ അതിന്‍റെ ആരോഗ്യകരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.ഏതു രോഗവും സൂര്യോപാസനയിലൂടെ മാറ്റി എടുക്കാം.ഉറച്ച മനസോടെ ചെയ്യുകയാണെങ്കില്‍ ഫലം ഉറപ്പ്.മനസ്സ് ശരീരത്തില്‍ ഇരിക്കുന്നതിനേക്കാള്‍ ശരീരം മനസിലാണിരിക്കുന്നത്.
അപ്രതീക്ഷിതമായി തുന്നിക്കിട്ടിയ സംവിധായക കുപ്പായം
അപ്രതീക്ഷിതമായി തുന്നിക്കിട്ടിയ സംവിധായക കുപ്പായം. രാജമാണിക്യം എന്ന സിനിമയുടെ സംവിധായക കസേരയില്‍ ഇരിക്കുമ്പോള്‍ അന്‍വര്‍ റഷീദ് എന്ന ചെറുപ്പക്കാരന്റെ വിശേഷണം ഇതായിരുന്നു. എന്നാല്‍ രാജമാണിക്യം ബോക്‌സോഫീസില്‍ ചരിത്രം തിരുത്തിക്കുറിച്ചപ്പോള്‍ അന്‍വറിന്റെയും ജീവിതം മനോഹരമായ ഒരു തിരക്കഥപോലെ മാറിമറിഞ്ഞു. പിന്നീടിറങ്ങിയ അണ്ണന്‍തമ്പി, ചോട്ടാ മുംബൈ, എന്നിവ മെഗാഹിറ്റായപ്പോള്‍ അന്‍വര്‍ റഷീദ് തന്റെ ഇരിപ്പിടം അരക്കിട്ടുറപ്പിക്കുകയായിരുന്നു. കേരള കഫേ എന്ന വലിയ ചിത്രത്തിന്റെ ഭാഗമായ ബ്രിഡ്ജ് എന്ന ചെറിയ ചിത്രം വഴി യഥാര്‍ത്ഥ പ്രതിഭതന്നെയാണ് താനെന്ന് അന്‍വര്‍ നമ്മെ ബോധ്യപ്പെടുത്തി. അവസാനം ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ന്യൂജനറേഷന്‍ സിനിമയുടെ ഭാഗമാകാന്‍ താനുമുണ്ടെന്ന് അന്‍വര്‍ വിളിച്ചുപറയുന്നു. അന്‍വറിന്റെ വിശേഷങ്ങളിലേക്ക്...
ബാല്യത്തിലേക്ക് കണ്ണോടിക്കുമ്പോള്‍....?
ഞാന്‍ ഇഴഞ്ഞുനീന്തിയതും പിച്ചവച്ച് നടന്നതും കൊല്ലം റയില്‍വേ ക്വാര്‍ട്ടേഴ്‌സിന്റെ ഇടുങ്ങിയ മുറികളിലാണ്. റയില്‍വേ ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹീദിന്റെയും ജാരിയത്ത് ബീവിയുടെയും രണ്ടാമത്തെ പുത്രനായിരുന്നു ഞാന്‍. ചേട്ടന്‍ അന്‍സാര്‍. ഇടത്തരം കുടുംബത്തിലെ ബാലാരിഷ്ടകള്‍ക്കു നടുവില്‍ എന്നെയും ചേട്ടനെയും യാതൊരു അല്ലലുമില്ലാതെയാണ് അച്ഛനും അമ്മയും വളര്‍ത്തിയത്.
കൊല്ലം ബാലികാമറിയത്തിലും സെന്റ് അലോഷ്യസ് സ്‌കൂളിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ശരാശരി വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ പഠനത്തോടൊപ്പം കലാകായിക പരിപാടികളിലും ഇടയ്‌ക്കൊക്കെ ഒന്ന് പയറ്റിനോക്കിയിരുന്നു.
മുടങ്ങാതെ സിനിമ കണ്ടിരുന്ന അച്ഛനായിരുന്നു തിയറ്ററിലേക്ക് എന്റെ വഴികാട്ടി. കൊല്ലം എസ്.എം.ബിയിലും കുമാറിലും സിനിമകള്‍ മാറുന്നതനുസരിച്ച് അച്ഛനും ഞങ്ങള്‍ രണ്ടു മക്കളും അവിടെ നിത്യസന്ദര്‍ശകരായി മാറി.
അഭിനയ കളരിയിലേക്ക്..?
ചേട്ടന്‍ അന്‍സാര്‍ അക്കാലയളവില്‍ സ്‌കൂ ള്‍ യുവജനോത്സവങ്ങളിലെ സ്ഥിരം താരമായിരുന്നു. നാടകമായിരുന്നു ചേട്ടന്റെ തട്ടകം. അതുവഴി എന്നിലും ചെറിയ രീതിയില്‍ അഭിനയമോഹം മൊട്ടിട്ടു. എങ്കില്‍പ്പിന്നെ ആ മേഖലയില്‍ ഒന്നു പയറ്റാം എന്ന് ഞാനും തീരുമാനിച്ചു. അങ്ങനെ അഞ്ചാംക്ലാസില്‍ പഠിച്ചപ്പോള്‍ മുഖത്ത് ചായം തേച്ച് അഭിനേതാവായി. അഭിരുചികള്‍ ഒന്നുമില്ലാതിരുന്നിട്ടും അഭിനയം ഞാന്‍ നന്നായി ആസ്വദിച്ചു. അഞ്ചാംക്ലാസില്‍ തുടങ്ങിയ അഭിനയം പിന്നീടങ്ങോട്ട് തുടര്‍ന്നതുതന്നെ എന്റെ അഭിനയമോഹത്തിന്റെ ഏറ്റവും വലിയ തെളിവായിരുന്നു.
സംവിധായക കുപ്പായം ചെറുപ്പത്തിലേ തുന്നിയിരുന്നോ?
അക്കാലത്തൊക്കെ നാടകം സംവിധാനം ചെയ്യുന്നവരോട് എനിക്ക് വലിയ ആരാധനയായിരുന്നു. പേപ്പറില്‍ എഴുതി തയ്യാറാക്കുന്ന കഥകളും അതിലെ സംഭാഷണങ്ങളും കഥാപാത്രത്തിലേക്ക് അവര്‍ സന്നിവേശിപ്പിക്കുന്നത് ഞാന്‍ അത്ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. അന്നേ സംവിധാനം എന്നിലും ഒരു മോഹമായി തുടങ്ങി. അവസാനം കൊല്ലത്ത് നളന്ദ ട്യൂട്ടോറിയല്‍ കോളജ് നടത്തിയിരുന്ന ദിലീപ്കുമാര്‍ എന്ന അദ്ധ്യാപകന്‍ എന്നെ സഹായിക്കാമെന്നേറ്റു. അദ്ദേഹം ചിട്ടപ്പെടുത്തിയ പാറകള്‍ എന്ന നാടകത്തിലൂടെ ഞാനെന്റെ സ്വപ്നം പൂവണിയിച്ചു. ആദ്യ സംരംഭം മോശമല്ലായിരുന്നു എന്നത് പ്രേക്ഷകപ്രതികരണത്തോടെ ബോധ്യപ്പെട്ടത് മുന്നോട്ടു സഞ്ചരിക്കാന്‍ പ്രേരണയായി.
ഇതിനിടയില്‍ കൊച്ചിയിലേക്ക് കുടിയേറ്റക്കാരനായത്..?
പാറകള്‍ സംവിധാനം ചെയ്യുന്നതോടെ സ്‌കൂളില്‍ അത്യാവശ്യം 'ബുജി' പരിവേഷത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ റയില്‍വേ ഉദ്യോഗസ്ഥനായ അച്ഛന്റെ ട്രാന്‍സ്ഫര്‍ ആ പരിവേഷത്തിന് വിലങ്ങുതടിയായി. എറണാകുളത്തേക്കായിരുന്നു സ്ഥലംമാറ്റം. അങ്ങനെ ഹൈക്കോടതിക്ക് അടുക്കലുള്ള പഴയ ഇ.ആര്‍.ജി. റയില്‍വേ ക്വാര്‍ട്ടേഴ്‌സിലേക്ക് ഞങ്ങ ള്‍ താമസം മാറ്റി..
കൊച്ചി കലാവാസനകള്‍ക്ക് പ്രോത്സാഹനമേകിയോ?
കൊച്ചി സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌കൂളിലായിരുന്നു എട്ടാംതരം മുതലുള്ള എന്റെ വിദ്യാഭ്യാസം. കൊല്ലത്തെ കൂട്ടുകാരെ ഉപേക്ഷിക്കേണ്ടി വന്ന സങ്കടം കുറേനാള്‍ അലട്ടിയെങ്കിലും ഞാന്‍ പെട്ടെന്നുതന്നെ കൊച്ചിയുമായി ഇഴുകിച്ചേര്‍ന്നു. ശരിക്കും എന്റെ അഭിനയത്തിനും സംവിധാനത്തിനുമെല്ലാം ഇരുത്തം വന്നുതുടങ്ങിത് സെന്റ്. ആല്‍ബര്‍ട്‌സില്‍ ആയിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഞാന്‍ സജീവമായത് കൊച്ചിക്കാരനായ ശേഷമാണ്.
പഠനത്തില്‍ ഉഴപ്പാത്തതുകൊണ്ട് വീട്ടുകാരുടെ ഭാഗത്തുനിന്നും എന്റെ കലാവാസനയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. മറിച്ച് വാപ്പയും ഉമ്മയും അവര്‍ക്കാകുന്ന വിധത്തിലുള്ള പ്രോത്സാഹനവും എനിക്കു തന്നു. അതിന്റെ നന്ദിസൂചകമെന്നോണം ക്ലാസില്‍ ഒന്നാമനോ രണ്ടാമനോ ആകാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
മഹാരാജാസിന്റെ മണ്ണിലേക്ക്...?
അക്കാലത്ത് പത്താംക്ലാസ് കഴിയുന്ന ഏവരുടെയും സ്വപ്നം മഹാരാജാസിന്റെ മുറ്റമായിരുന്നു. എന്റെ സ്വപ്നങ്ങളിലും മഹാരാജാസ് നിറഞ്ഞുനിന്നിരുന്നു. ഇടിച്ചുതള്ളലില്‍ ആദ്യം അഡ്മിഷന്‍ കിട്ടാതെ വന്നപ്പോള്‍ ആകെ നിരാശനായി. എന്നാല്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ എങ്ങനെയോ അഡ്മിഷന്‍ ലഭിച്ചു. ഇല്ലായിരുന്നെങ്കില്‍ പഠനം പത്താം€ാസോടെ ഉപേക്ഷിക്കാന്‍പോലും ഞാന്‍ തയ്യാറായേനെ.
മഹാരാജാസിനെപ്പറ്റി ഇന്നും വെറുതെ ഓര്‍ത്തിരിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ പഠിച്ച കാലയളവില്‍ അവിടെ എല്ലാത്തിനും മന്ത്രിമാര്‍ ഉണ്ടായിരുന്നു. സ്‌പോര്‍ട്‌സിന് ഒരു മന്ത്രി, ആര്‍ട്‌സിന് ഒരു മന്ത്രി അങ്ങനെ ഓരോ വിദ്യാര്‍ത്ഥിപ്രതിനിധികളും മന്ത്രിമാരായിട്ടായിരുന്നു വിവിധ ക്ലബ്ബുകളുടെ കാര്യം നോക്കിയിരുന്നത്. ഒരിക്കല്‍ ആര്‍ട്‌സ് മന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ ഈ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.
പ്രണയത്തിന്റെ വിത്തുപാകിയത്..?
ആ പ്രായത്തില്‍ പ്രണയിക്കാന്‍ തോന്നാത്ത ആരാ ഉള്ളത്? എനിക്കും തോന്നി ഒരു പ്രണയം. ടീസയോട്. എന്റെ ഒരു വര്‍ഷം ജൂനിയറായ ടീസ പക്ഷേ മഹാരാജാസ് പ്രോഡക്ട് ആയിരുന്നില്ല. പെണ്‍പുലികളുടെ നാട്ടില്‍ നിന്നായിരുന്നു അവളുടെ വരവ്. സാക്ഷാല്‍ സെന്റ് തെരേസസില്‍നിന്ന്.
അക്കാലത്തു നടന്ന ഇന്റര്‍ ികോളജിയേറ്റ് മത്സരങ്ങളില്‍നിന്നും യൂണിവേഴ്‌സിറ്റിക്കായി ഒരു ടീമിനെ തെരഞ്ഞെടുക്കുമായിരുന്നു. ഞാനും ടീസയും യൂണിവേഴ്‌സിറ്റിടീമില്‍ അംഗങ്ങളായി. മാസങ്ങളോളം ഞാന്‍ പ്രണയം മനസില്‍ കൊണ്ടുനടന്നു. അവസാനം രണ്ടുംകല്പിച്ച് ഞാനതങ്ങു തുറന്നുപറഞ്ഞു. സംഗതി €ീന്‍! പ്രതീക്ഷിച്ച യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ ടീസ എനിക്ക് ഗ്രീന്‍ സിഗ്നല്‍ കാട്ടി. പിന്നീടങ്ങോട്ട് പ്രേമത്തേരില്‍ അനുരാഗവിലോചിതരായി ഞങ്ങള്‍ ക്യാമ്പസ് ജീവിതം ധന്യമാക്കിത്തീര്‍ത്തു.
സിനിമ മനസില്‍ അധികാരം പ്രാപിച്ചത്..?
പലരിലെന്നപോലെ എന്നിലും മഹാരാജാസ് സിനിമയുടെ സ്വപ്നങ്ങള്‍ പൂവണിയിച്ചു. അക്കാലത്ത് എന്റെ സീനിയേഴ്‌സ് ആയിരുന്ന രാജീവ് രവിയോടും അമല്‍ നീരദിനോടും ഒന്നിച്ചായിരുന്നു ക്ലാസ് കട്ടുചെയ്യലും സിനിമാ കാണലും. സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഞങ്ങളില്‍ ചൂടുപിടിച്ചു. ഫിലിം ക്ലബ്ബുകളിലും ഡ്രാമാക്ലബ്ബിലും ഞങ്ങള്‍ സജീവ സാന്നിധ്യമായിരുന്നു.
1993-ല്‍ തിരുവനന്തപുരത്തു നടന്ന സൂര്യ ഫിലിം ഫെസ്റ്റിവലാണ് ജീവിതഗതി തിരിച്ചുവിടുന്നത്. ലോകസിനിമകള്‍ കണ്ട് ഞങ്ങള്‍ അന്തിച്ചിരുന്നുപോയി. കുട്ടിക്കളി മാറ്റിവച്ച് സിനിമയെ ഗൗരവപൂര്‍വം കണ്ടുതുടങ്ങുന്നത് അന്നു മുതലാണ്. സിനിമയ്ക്കു വേണ്ടിയാണു ജീവിക്കേണ്ടതെന്ന തിരിച്ചറിവ് സമ്മാനിച്ചതും സൂര്യ ഫെസ്റ്റിവല്‍ ആയിരുന്നു.
ജീവിതത്തെ മാറ്റിമറിച്ചതില്‍ ചെന്നൈയുടെ പങ്ക്..?
ഡിഗ്രി പൂര്‍ത്തിയാക്കി മഹാരാജാസിനോട് വിടപറയുമ്പോള്‍ മനസ് മുഴുവനായും സിനിമയില്‍ മുഴുകിയിരുന്നു. എങ്ങനെയെങ്കിലും ആ മേഖലയില്‍ എത്തിപ്പെടുന്നതിനെപ്പറ്റിയായി പിന്നീടുള്ള ചിന്ത. ആ സമയത്ത് ചേട്ടന് ചെന്നൈയില്‍ കോസ്റ്റ്ഗാര്‍ഡില്‍ ജോലി ലഭിച്ചു. ചേട്ടനോടൊത്ത് ചെന്നൈയില്‍ സ്ഥിരതാമസമാക്കാന്‍ വീട്ടുകാര്‍ ആലോചിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു. സിനിമാലോകത്ത് എളുപ്പം എത്തിപ്പെടാനുള്ള മാര്‍ഗം ചെന്നൈയാണെന്ന് ഇതിനകം ഞാന്‍ മനസിലാക്കിയിരുന്നു.
സിനിമാമോഹം സാക്ഷാത്ക്കരിക്കാന്‍ ഒരു എളുപ്പമാര്‍ഗം അന്ന് മഹാരാജാസില്‍ പ്രൊഫസര്‍ ആയിരുന്ന സി.ആര്‍. ഓമനക്കുട്ടന്‍സാര്‍ ഉപദേശിച്ചു തന്നു. ചെന്നൈ മറീനാ ക്യാമ്പസില്‍ എം.എ. മലയാളത്തിന് ചേരുക. അവിടെ ക്ലാസെടുക്കുന്നതില്‍ പ്രമുഖനായ ഡോ. രാജേന്ദ്രബാബു അക്കാലത്തെ ഹിറ്റുകളുടെ തിരക്കഥാകൃത്താണ്. ഗുരു ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കോടികള്‍ കൊയ്യുന്ന സമയം. അദ്ദേഹം വിചാരിച്ചാല്‍ സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമാകുമെന്ന് അമല്‍നീരദിന്റെ പിതാവുകൂടിയായ ഓമനക്കുട്ടന്‍സാറിന്റെ വാക്കുകള്‍ കേട്ട മാത്രയില്‍ ഞാന്‍ അടുത്ത വണ്ടിയില്‍ ചെന്നൈയിലെത്തി.
സംവിധാനമോഹവുമായി ചെന്നൈയില്‍ എത്തിച്ചേര്‍ന്ന എനിക്ക് വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ജോഷിസാര്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ സംവിധായകരുടെയും വീട്ടില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി. നിരാശയിലേക്ക് കൂപ്പുകുത്തിയ എന്നെ രക്ഷിച്ചത് ഡോ: രാജേന്ദ്രബാബുസാര്‍ തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രഘുനാഥ് പലേരിയുടെ അടുക്കല്‍ ഞാന്‍ എത്തി. ഞാന്‍ ആരാധനയോടെ മാത്രം നോക്കിക്കാണുന്ന അദ്ദേഹത്തോടൊപ്പം വര്‍ക്ക്‌ചെയ്യാന്‍ കഴിയണേ എന്ന ഒരൊറ്റ പ്രാര്‍ത്ഥന മാത്രമേ എനിക്കന്നേരം ഉണ്ടായിരുന്നുള്ളൂ. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഒറ്റ സിനിമ മതിയായിരുന്നു ആ പ്രതിഭയുടെ തിളക്കത്തിന് മാറ്റുകൂട്ടാന്‍! കൂടാതെ ഒന്നു മുതല്‍ പൂജ്യംവരെ, പൊന്‍മുട്ടയിടുന്ന താറാവ് എന്നീ ഹിറ്റുകളുടെ കഥാകൃത്ത് എന്ന രീതിയിലും ഞാന്‍ അദ്ദേഹത്തിന് എന്റെ മനസില്‍ കൊടുത്ത സ്ഥാനം വളരെ വലുതായിരുന്നു.
എന്റെ ആഗ്രഹം ഒരിക്കലും അദ്ദേഹം നിരസിച്ചില്ല. അദ്ദേഹത്തിന്റെ പുതിയ സിനിമയായ വിസ്മയത്തില്‍ ഒപ്പം കൂടാനുള്ള അനുവാദം എനിക്കുതന്നു. സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്താല്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
ആദ്യ പ്രതിഫലം വിസ്മയിപ്പിക്കുകയായിരുന്നു. സാധാരണ തുടക്കക്കാരായ പല സഹസംവിധായകര്‍ക്കും കിട്ടാത്ത എല്ലാ സൗഭാഗ്യങ്ങളും അദ്ദേഹമെനിക്ക് അനുവദിച്ചു. എഡിറ്റിങ്ങ് ടേബിളില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ നിഴലായി എന്നെ കൂടെ നിര്‍ത്തി. ഒരുപക്ഷേ 10 സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാലും ലഭിക്കാത്ത അറിവുകളായിരുന്നു ഒറ്റ സിനിമയിലൂടെ അദ്ദേഹം എനിക്ക് നല്‍കിയത്.
സിനിമ അവസാനിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ 8000 രൂപ എന്റെ ജീവിതത്തിലെ ആദ്യ പ്രതിഫലമായി. അന്നത്തെ കാലത്തെ വലിയ തുകതന്നെയായിരുന്നു അത്. അതു വാപ്പയുടെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ എന്റെയുള്ളില്‍ നിറഞ്ഞുനിന്ന വികാരം എന്തായിരുന്നു എന്ന് എനിക്കിന്നും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
സിനിമയില്‍ സജീവമാകുന്നത്..?
കൃത്യമായി ഇടവേളകള്‍ സൃഷ്ടിക്കുന്ന പലേരി സാര്‍ തന്നെയാണ് മറ്റ് സംവിധായകരുടെ അരികിലേക്ക് എന്നെ അയയ്ക്കുന്നത്. അങ്ങനെ നല്ല സിനിമകളുടെ ഭാഗമായി കുറച്ച് നല്ല സംവിധായകരോടൊത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു.
കെ. മധു, താഹ, സുന്ദര്‍ദാസ്, നിസാര്‍, എ.കെ. സാജന്‍, വിനോദ് എന്നീ സംവിധായകര്‍ എനിക്കു പകര്‍ന്നുതന്ന പാഠങ്ങള്‍ എന്റെ മുന്നോട്ടുള്ള വഴിത്താരകള്‍ക്കും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. നിരവധി സംവിധായകരുടെ കൂടെ സജീവമായതുകൊണ്ടുതന്നെ വ്യത്യസ്ത ശൈലികള്‍ പഠിക്കാന്‍ കഴിഞ്ഞു.
സിനിമയില്‍ നിന്നൊരു കൂടുമാറ്റം..?
8000 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ എന്റെ ഗ്രാഫ് നാള്‍ക്കുനാള്‍ കഴിയുംതോറും താഴേക്ക് കൂപ്പുകുത്തി. അവസാനം പ്രതിഫലം 2000-ല്‍ എത്തിയപ്പോള്‍ അതുകൊണ്ട് ജീവിക്കാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ സഹസംവിധായക കുപ്പായം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
മനസിലുള്ള ഒരു കഥയുമായി നേരെ മമ്മുക്കയെ കാണാനായി അടുത്തയാത്ര. കഥ വായിച്ച അദ്ദേഹം സ്‌ക്രിപ്റ്റ് ആക്കാനായി ആവശ്യപ്പെട്ടു. എഴുതാനുള്ള മടിയോര്‍ത്ത് മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ സഹസംവിധായകനായിത്തന്നെ വീണ്ടും വേഷം കെട്ടാന്‍ തീരുമാനിച്ചു.
വേഷപ്പകര്‍ച്ചയിലേക്ക്...?
2005-ല്‍ രഞ്ജിത്ത് മമ്മൂട്ടിയെവച്ച് ചെയ്യാനിരുന്ന സിനിമയിലേക്ക് സഹസംവിധായകനായി എന്നെ വിളിച്ചു. ഹോട്ടല്‍മുറിയില്‍ തിരക്കഥാകൃത്തുമായി ചര്‍ച്ച ആയിരുന്നു ആദ്യ ജോലി. വൈകുന്നേരംവരെ ചൂടുപിടിച്ച ചര്‍ച്ച. അപ്പോഴാണ് മമ്മൂക്ക റൂമിലേക്ക് വരുന്നത്. എന്റെയരികിലേക്ക് എത്തിയ അദ്ദേഹം ഈ സിനിമ സംവിധാനം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞെട്ടിത്തരിച്ചുപോയ എനിക്ക് തിരിച്ച് ഒരു ഉത്തരംപോലും പറയാന്‍ സാധിച്ചില്ല. സമനില വീണ്ടെടുത്ത് ഞാന്‍ പെട്ടെന്നു തന്നെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചെത്തി. അങ്ങനെ അപ്രതീക്ഷിതമായി രാജമാണിക്യം എന്ന സിനിമയിലൂടെ ഞാന്‍ സ്വതന്ത്ര സംവിധായകനായി മാറി. എന്റെ ആഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവം തന്ന സമ്മാനത്തിനു മുമ്പില്‍ അറിയാതെ ഞാനൊന്നു വിതുമ്പിപ്പോയി.
വിവാഹജീവിതത്തിലേക്ക്..?
മഹാരാജാസില്‍ തുടങ്ങിയ ടീസയോടൊത്തുള്ള പ്രണയം രാജമാണിക്യത്തിന്റെ സമയത്ത് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരുന്നു. ആദ്യ സിനിമ ഹിറ്റായ സന്തോഷത്തി ല്‍ ഇസ്ലാമായ ഞാന്‍ അന്യമതസഥയായ ടീസയുടെ വീട്ടില്‍ കല്യാണാലോചനയുമായി എത്തി. ടീസയുടെ ചേച്ചി സുമാജയറാം അക്കാലത്ത് അറിയപ്പെടുന്ന സിനിമാ സീരിയല്‍ നടിയായിരുന്നു. അതുകൊണ്ടായിരിക്കാം അന്യമതസ്ഥന്‍ കൂടിയായിരുന്നിട്ടും ഒരു സിനിമാക്കാരന് ടീസയെ വിവാഹം കഴിച്ചുനല്‍കുന്നതില്‍ അവളുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നത്. അങ്ങനെ ടീസ എന്റെ കുടുംബിനിയായി.
രാജമാണിക്യം എന്ന ഹിറ്റിനുശേഷമുള്ള നീണ്ട ഗ്യാപ്പ്..?
രാജമാണിക്യം ഹിറ്റായപ്പോള്‍ അത് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ പോക്കിരിയുടെ നിര്‍മ്മാതാവ് എന്നെ കൂട്ടിക്കൊണ്ടുപോയി. ശരത്കുമാറിനെ വച്ച് ചെയ്യാനായിരുന്നു പദ്ധതി. നീണ്ട ഒന്നരവര്‍ഷം ഹോട്ടല്‍മുറിയില്‍ സ്വസ്ഥമായി കഴിഞ്ഞ എനിക്ക് അവസാനം മനസിലായി ഈ പ്ലാന്‍ നടക്കില്ല എന്ന്. അതുകൊണ്ടുതന്നെ അടുത്ത മലയാള സിനിമയ്ക്കായി കേരളത്തില്‍ എത്തിയപ്പോള്‍ മന:പൂര്‍വ്വമല്ലാത്ത രണ്ടുവര്‍ഷത്തെ ഇടവേള എന്റെ കരിയറില്‍ സംഭവിച്ചിരുന്നു.
രാജമാണിക്യം, അണ്ണന്‍തമ്പി, ഛോട്ടാമുംബൈ.. അവയില്‍നിന്നും വ്യത്യസ്തമായ ബ്രിഡ്ജ്, ഉസ്താദ് ഹോട്ടല്‍?
ടൈപ്പ് ചെയ്യപ്പെടുന്ന സംവിധായകനായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാത്തരം സിനിമകളും ചെയ്യാന്‍ എനിക്ക് താല്പര്യമാണ്. കലാമൂല്യങ്ങളുള്ള ചിത്രങ്ങളും അക്കൂട്ടത്തില്‍ എന്ന ചിന്തയാണ് അടിപൊളി പടങ്ങള്‍ക്കുശേഷം ബ്രിഡ്ജും ഉസ്താദ് ഹോട്ടലും ചെയ്യാന്‍ എന്നെ തയ്യാറാക്കിയത്.
കുടുംബവിശേഷം?
വാപ്പയുടെ മരണശേഷം ഉമ്മ കൊല്ലത്തുതന്നെ സ്ഥിരതാമസമാക്കി. സ്വന്തം നാടുപേക്ഷിക്കാനുള്ള ഉമ്മയുടെ വേദനയായിരിക്കാം അതിനു പിന്നില്‍. സിനിമയുടെ തിരക്കു കാരണം ഞാന്‍ ടീസയോടും ആദിയോടും അദിതിയോടുമൊത്ത് എറണാകുളത്ത് താമസിക്കുന്നു.
പുത്തന്‍ പ്രതീക്ഷകള്‍..?
മലയോളം ഞാന്‍ ആഗ്രഹിക്കുന്നു... കുന്നോളമെങ്കിലും കിട്ടാന്‍...
ഖത്തര്‍ ഡ്യൂട്ടി ഫ്രീ ലോട്ടറി: മലയാളിക്ക് അഞ്ചര കോടി
ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഡോളര്‍ മില്യണയര്‍ നറുപ്പെടുപ്പില്‍ മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഇന്ത്യന്‍ രൂപ ഏകദേശം അഞ്ചരക്കോടിയോളം രൂപയാണ് (പത്തു ലക്ഷം യുഎസ് ഡോളര്‍) മലയാളിയായ സതീഷ് ബാബുവിനെ തേടിയെത്തിയിരിക്കുന്നത്.
51 കാരനായ സതീഷ് 15 വര്‍ഷമായി ഖത്തറില്‍ ജോലിചെയ്തുവരികയാണ്. കഴിഞ്ഞ നാലുവര്‍ഷമായി നാട്ടിലേക്ക് പറക്കാനെത്തുമ്പോഴൊക്കെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും ടിക്കെറ്റെടുക്കുക സതീഷ് ബാബുവിന്റെ പതിവാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം കയറാന്‍ എത്തിയപ്പോഴാണ് സതീഷ് നറുക്കെടുപ്പില്‍ വിജയിച്ച ടിക്കറ്റെടുത്തിരുന്നത്.
ദോഹ രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഷോപ്പിങ് ചെയ്യുന്നവര്‍ക്കായുള്ളതാണ് ഈ നറുക്കെടുപ്പ്. ഇതിലേക്കുള്ള ഒരു ടിക്കറ്റിന്റെ വില 263 യുഎസ് ഡോളറാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവികാര്യങ്ങള്‍ക്കുമായി തുക ചെലവഴിക്കുമെന്ന് സതീഷ്ബാബു പറഞ്ഞു. ഖത്തര്‍ എമിരി എയര്‍ഫോഴ്‌സില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യനാണ് ഇയാള്‍. രണ്ടു കുട്ടികളുണ്ട്.
കടപ്പാട്:കേരള ഓണ്‍ ലൈന്‍ ന്യൂസ്
Read More
51 കാരനായ സതീഷ് 15 വര്‍ഷമായി ഖത്തറില്‍ ജോലിചെയ്തുവരികയാണ്. കഴിഞ്ഞ നാലുവര്‍ഷമായി നാട്ടിലേക്ക് പറക്കാനെത്തുമ്പോഴൊക്കെ ഡ്യൂട്ടി ഫ്രീയില്‍ നിന്നും ടിക്കെറ്റെടുക്കുക സതീഷ് ബാബുവിന്റെ പതിവാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം കയറാന്‍ എത്തിയപ്പോഴാണ് സതീഷ് നറുക്കെടുപ്പില്‍ വിജയിച്ച ടിക്കറ്റെടുത്തിരുന്നത്.
ദോഹ രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഷോപ്പിങ് ചെയ്യുന്നവര്‍ക്കായുള്ളതാണ് ഈ നറുക്കെടുപ്പ്. ഇതിലേക്കുള്ള ഒരു ടിക്കറ്റിന്റെ വില 263 യുഎസ് ഡോളറാണ്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ഭാവികാര്യങ്ങള്‍ക്കുമായി തുക ചെലവഴിക്കുമെന്ന് സതീഷ്ബാബു പറഞ്ഞു. ഖത്തര്‍ എമിരി എയര്‍ഫോഴ്‌സില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യനാണ് ഇയാള്‍. രണ്ടു കുട്ടികളുണ്ട്.
കടപ്പാട്:കേരള ഓണ്‍ ലൈന്‍ ന്യൂസ്
Subscribe to:
Comments (Atom)









