Monday, July 30, 2012

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ബിരിയാണി ഇതാ...........


 
 
 
ബിരിയാണി കഴിയ്ക്കാന്‍ തോന്നുന്നോ. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ബിരിയാണി ഇതാ,
ചേരുവകള്‍
ബസുമതി അരി-1 ഗ്ലാസ്
ബീന്‍സ്, ക്യാരറ്റ്, കോളിഫഌര്‍, ക്യാപ്‌സിക്കം- ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
സവാള -1
തക്കാളി-1
പച്ചമുളക്-5
വെളുത്തുള്ളി-4
ഇഞ്ചി-ഒരു ചെറിയ കഷ്ണം
കറുവാപ്പട്ട, ഗ്രാമ്പൂ, വയനയില-ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-ഒരു സ്പൂണ്‍
നെയ്യ്-ആവശ്യത്തിന്
ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്-ഇഷ്ടാനുസരണം
മല്ലിയില-ആവശ്യത്തിന്

ബിരിയാണിക്കുള്ള അരി കഴുകി അര മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കണം. ഇത് പിന്നീട് വെള്ളം ഊറ്റിയെടുത്തു വയ്ക്കുക.

കറുവാപ്പട്ട, ഗ്രാമ്പൂ, വയനയില എന്നിവ ചൂടാക്കി പൊടിച്ചെടുക്കുക.

ഒരു പ്രഷര്‍ കുക്കറില്‍ നെയ്യ് ചൂടാക്കി അതിലേക്ക് അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. നല്ല മണം വന്നു തുടങ്ങുമ്പോള്‍ സവാള ചേര്‍ക്കണം. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് തക്കാളിയും ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് പച്ചക്കറികളും അരിയും ചേര്‍ത്ത് ചെറുതായി ഇളക്കണം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുക്കര്‍ അടച്ചു വച്ച് വേവിക്കുക.

വെന്ത ചോറില്‍ ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ നെയ്യില്‍ വറുത്തു ചേര്‍ക്കുക. സവാള കട്ടി കുറച്ച് അരിഞ്ഞതും വേണമെങ്കില്‍ ചേര്‍ക്കാം. പിന്നീട് മല്ലിയില കൊണ്ട് അലങ്കരിക്കാം.

സാലഡു അച്ചാറും പപ്പടവും കൂട്ടി ഈ ബിരിയാണി കഴിച്ചു നോക്കൂ.
മേമ്പൊടി

കുക്കറില്‍ വിസില്‍ വച്ച് അരി വേവിക്കാതിരിക്കുന്നതാണ്‌ നല്ലത്. ചോറ് വല്ലാതെ കുഴഞ്ഞു പോകും. അരി കഴുകിയെടുത്ത് നെയ്യില്‍ വറുത്ത ശേഷം പാകം ചെയ്താല്‍ അല്‍പം കൂടി രുചി ലഭിക്കും. കറുവാപ്പട്ട, ഗ്രാമ്പൂ, വയന എന്നിവയ്ക്കു പകരം എളുപ്പത്തിന് ഗരം മസാല ഉപയോഗിച്ചാലും മതി.


Read More

ആരെയെങ്കിലും പ്രേമിച്ചു നോക്കൂ അപ്പോളറിയാം ജീവിതം എത്ര സുന്ദരമാണെന്നു...........


 
 
വാലന്റൈന്‍സ് ഡേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം......... 
 
ആരെയെങ്കിലും പ്രേമിച്ചു നോക്കൂ..............

അപ്പോളറിയാം ജീവിതം എത്ര സുന്ദരമാണെന്നു.............

പ്രേമം ദിവ്യമാണ് അനശ്വരമാണ് ഉദിക്കുന്ന സൂര്യനെ പോലെയാണു. തിളങ്ങുന്ന ചന്ദ്രനെ പോലെയാണു. വിടരുന പൂക്കളെ പോലെയാണു. നിത്യ നിര്‍മ്മലവും നിതാന്ത സുന്ദരവും ആണു. മനസ്സില്‍ പ്രേമമുണ്ടാകുന്നു. മാംസത്തില്‍ കാമാമുണ്ടാകുന്നു. മനസ്സിലെ പ്രേമം ജനികുകയുളൂ...............

മാംസത്തില്‍ കാമ വികാരങ്ങളുടെ അലകള്‍ മാത്രം............

പ്രേമം അഭൌമമായ അനുഭൂതിയാണു മുഖക്കുരു കവിളില്‍ 
പൊട്ടുന്ന കാലം ഒന്നു ഓര്‍ത്തുനോക്കൂ......................
 
പൗര്‍ണമീ രാവില്‍ പ്രിയമുളോരാരോ വരുമെന്നു ഒരിക്കലെങ്കിലും
കിനാവു കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടി പോലുമുണ്ടാവില്ല................. 
 
ചില വല്യമ്മമാര്‍ പല്ലും നഖവും കൊഴിയുമ്പോള്‍ ദൂരമത്രയും നോക്കിനിന്നു അവരുടെ യൌവ്വന കാലത്തു തോന്നിയ പ്രേമ രഹസ്യ കഥകള്‍ മോണ കാട്ടി വെളിപ്പെടുത്തുന്നതു കണ്ടിട്ടുണ്ടോ.................... 
 


Read More

ഗള്‍ഫ്‌ തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍

സ്വപ്‌നച്ചിറകിലേറി അറബിപ്പൊന്നിന്റെ നാട്ടിലേക്ക്‌ പറന്നെത്തുന്നവരില്‍ പലര്‍ക്കും എരിവെയിലില്‍ വിയര്‍പ്പൊഴുക്കി ജോലിചെയ്യേണ്ടിവരുന്നുണ്ട്‌. ചുട്ടുപൊള്ളുന്ന മണല്‍ക്കാറ്റിലും തളരാതെയുള്ള ജോലിയില്‍ വിശപ്പും ദാഹവും മറക്കേണ്ടിവരും. വിശ്രമമില്ലാത്ത ജോലിയും കൃത്യനിഷ്‌ഠയില്ലാത്ത ആഹാരശീലവും ഇവരെ അനാരോഗ്യത്തിലേക്ക്‌ തള്ളിവിടുന്നു. ചെറുതും വലുതുമായ രോഗങ്ങള്‍ ഗള്‍ഫ്‌ തൊഴിലാളികളില്‍ സാധാരണയാണ്‌. ഇങ്ങനെയുള്ള രോഗങ്ങളില്‍ മുന്‍നിരയിലാണ്‌ കിഡ്‌നി സ്‌റ്റോണ്‍. ഗള്‍ഫ്‌ നാടുകളിലെ കാലാവസ്‌ഥയുടെ പ്രത്യേകതയും ആഹാരത്തിലെ പൊരുത്തക്കേടുകളും തൊഴിലാളികളില്‍ കിഡ്‌നി സ്‌റ്റോണ്‍ വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നു. ജോലിസ്‌ഥലത്തുവച്ച്‌ അനുഭവപ്പെടുന്ന ചെറിയൊരു വയറുവേദനയില്‍ നിന്നു തുടങ്ങുന്നു കിഡ്‌നി സ്‌റ്റോണ്‍. ആദ്യമൊന്നും അതത്ര ഗൗരവത്തിലെടുക്കില്ല. പിന്നീട്‌ ഇരിക്കാനും നടക്കാനുമാവാത്ത കടുത്ത വേദനയിലേക്ക്‌ രോഗം മൂര്‍ച്‌ഛിക്കുന്നു. ജോലിക്ക്‌ പോകാനാവില്ല. കൊഴിഞ്ഞുതുടങ്ങിയ സ്വപ്‌നങ്ങളും അതിലേറെ ആശങ്കകളുമായി തിരികെ നാട്ടിലേക്ക്‌.
മൂത്രാശയക്കല്ലുകള്‍ ചികിത്സിക്കാന്‍ വേണ്ട ആധുനികസൗകര്യങ്ങളുള്ള ആശുപത്രികളില്‍ നിത്യേന എത്തുന്ന രോഗികളുടെ എണ്ണം പരിശോധിച്ചാല്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും അവധിക്ക്‌ എത്തുന്ന ആളുകള്‍ വലിയൊരു ശതമാനമുണ്ടെന്ന്‌ കാണാവുന്നതാണ്‌. ജോലി ലഭിച്ച ഉടന്‍ ചികിത്സയ്‌ക്കായി നാട്ടിലേക്ക്‌ മടങ്ങേണ്ടിവരുന്നതിനാല്‍ ശോഭനമായ ഭാവിജീവിതം പ്രതീക്ഷിച്ച്‌ ഗള്‍ഫിലെത്തുന്നവരുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴുന്നു.
വികസിതരാജ്യങ്ങളില്‍ 13 ശതമാനത്തോളം ആളുകളില്‍ ഈ രോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഏഷ്യയില്‍ 1-5 ശതമാനവും യൂറോപ്പില്‍ 5-9 ശതമാനവും വടക്കേ അമേരിക്കയില്‍ 3 ശതമാനവും ആളുകളില്‍ മൂത്രാശയക്കല്ലുകള്‍ കണ്ടുവരുന്നു. ഇങ്ങനെ കിഡ്‌നിസ്‌റ്റോണ്‍ ഒരു ആഗോള പ്രതിഭാസമാണെങ്കിലും ഗള്‍ഫ്‌മേഖല പോലെയുള്ള ഉഷ്‌ണമേഖലാരാജ്യങ്ങളില്‍ രോഗത്തിന്റെ ആധിക്യം വളരെയധികമാണെന്ന്‌ ആശുപത്രിക്കണക്കുകളും സൂചിപ്പിക്കുന്നു.
മലയാളികളുടെ ആരോഗ്യപ്രശ്‌നം
ഗള്‍ഫ്‌നാടുകളിലെ മാത്രം കണക്കുകള്‍ പരിശോധിച്ചാല്‍ യു.എ.ഇ, കുവൈറ്റ്‌, സൗദിഅറേബ്യ എന്നീ രാജ്യങ്ങളില്‍ രോഗത്തിന്റെ തോത്‌ വളരെ ഉയര്‍ന്നതാണ്‌. സൗദിഅറേബ്യയില്‍ മാത്രം 20 ശതമാനത്തോളം ആളുകള്‍ മൂത്രാശയക്കല്ല്‌ മൂലം ബദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ്‌. ലക്ഷക്കണക്കിന്‌ മലയാളികളാണ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്‌. അതിനാല്‍ ഗള്‍ഫ്‌ തൊഴിലാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം മലയാളികളുടെയും പ്രശ്‌നമാണ്‌.
എന്തുകൊണ്ട്‌ ഗള്‍ഫുകാര്‍?
ഗള്‍ഫ്‌ നാടുകളില്‍ ജോലിചെയ്യുന്നവരില്‍ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടുന്നതിന്‌ കാരണങ്ങള്‍ പലതാണ്‌.
കുടിക്കുന്ന വെള്ളത്തിന്റെ അളവ്‌.
മൂത്രത്തിന്റെ അളവും മൂത്രമൊഴിച്ചതിനുശേഷവും മൂത്രസഞ്ചിയില്‍ കെട്ടിക്കിടക്കുന്ന മൂത്രത്തിന്റെ അളവും.
ശരീരത്തിലെ നിര്‍ജ്‌ജലീകരണാവസ്‌ഥ.
മൂത്രത്തിലെ കാല്‍സ്യം, ഫോസ്‌ഫേറ്റ്‌, സോഡിയം, ഓക്‌സലേറ്റ്‌, യൂറിക്‌ ആസിഡ്‌ എന്നിവയുടെ അളവ്‌.
മൂത്രത്തിന്റെ പി.എച്ച്‌. അനുപാതം
ഇവ കൂടാതെ ഭക്ഷണത്തിലെ അമിതമായ മധുരം, ഉപ്പ്‌, കൊഴുപ്പ്‌, മാംസത്തിന്റെ അമിതോപയോഗം (പ്രത്യേകിച്ചും യൂറിക്‌ ആസിഡ്‌ വര്‍ധിപ്പിക്കുന്ന റെഡ്‌മീറ്റ്‌) നാരുകളുടെ അഭാവം എന്നിവയൊക്കെത്തന്നെ മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ മതിയായ കാരണങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
ഉയര്‍ന്ന ചൂടും നിര്‍ജലീകരണവും
ഉഷ്‌ണമേഖലാപ്രദേശമായ ഗള്‍ഫിലെ ഉയര്‍ന്ന ചൂടില്‍ ശരീരത്തിലെ ജലാംശം ധാരാളമായി നഷ്‌ടപ്പെടുന്നു. അന്തരീക്ഷസ്‌ഥിതിയിലെ പ്രത്യേകത കാരണം വിയര്‍പ്പ്‌ കുറവായതിനാല്‍ വെള്ളം കുടിക്കുന്നത്‌ കുറയാറുണ്ട്‌. വെള്ളംകുടി കുറയുന്നത്‌ കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ശീതീകരിച്ച ഓഫീസ്‌ മുറിയില്‍ ജോലിചെയ്യുന്ന ഉയര്‍ന്ന ജോലിക്കാരെ ഇത്‌ അത്രതന്നെ ബാധിക്കാറില്ല എന്നുമാത്രം. എന്നാല്‍ ഗള്‍ഫ്‌മേഖലയില്‍ പണിയെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന താഴ്‌ന്ന വരുമാനക്കാരാണ്‌. അതിനാല്‍ നിര്‍ജലീകരണം ഇവരെ വളരെയേറെ വേഗത്തില്‍ കീഴ്‌പ്പെടുത്തുന്നു.
ലവണാംശം നിറഞ്ഞ കുടിവെള്ളം
ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍മൂലം കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിലുണ്ടാകുന്ന മാറ്റമാണ്‌ മറ്റൊരു പ്രധാന കാരണം.
കടല്‍വെള്ളം ശുദ്ധീകരിച്ചും ചിലപ്പോഴൊക്കെ കുഴല്‍ക്കിണറുകള്‍ വഴിയും കിട്ടുന്ന വെള്ളത്തില്‍ കാത്സ്യം, ഓക്‌സലേറ്റ്‌ എന്നിവയുടെ സാന്നിധ്യം വളരെ ഉയര്‍ന്നതോതിലാണ്‌. മൂത്രാശയക്കല്ലുകളിലെ ഭൂരിഭാഗവും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. പൊതുടാപ്പുകളില്‍നിന്നും ടാങ്കര്‍ലോറികളില്‍നിന്നും ലഭിക്കുന്ന വെള്ളം തിളപ്പിക്കുമ്പോള്‍ ഈ കാല്‍സ്യം ലവണങ്ങള്‍ വെളുത്തനിറത്തില്‍ ചോക്കുപൊടിപോലെ അടിഞ്ഞുകൂടുന്നത്‌ കാണാം.
ലേബര്‍ക്യാമ്പുകളില്‍ കഴിയുന്ന നല്ലൊരു വിഭാഗം ആളുകള്‍ക്കും ഉയര്‍ന്ന വിലകൊടുത്ത്‌ ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മിനറല്‍ വാട്ടര്‍ വാങ്ങി ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ കാല്‍സ്യത്തിന്റെ അമിത സാന്നിധ്യമുള്ള വെള്ളം കുടിക്കേണ്ടിവരുന്നു. ദീര്‍ഘദൂരയാത്രകളിലും മറ്റും ആവശ്യത്തിന്‌ വെള്ളം കരുതാത്തതും വെള്ളത്തിന്‌ പകരം കോളകളും മറ്റ്‌ അനാരോഗ്യകരമായ കമ്പോളപാനീയങ്ങളും കുടിക്കുന്നതും പ്രശ്‌നത്തിന്റെ ആക്കം കൂട്ടുന്നു.
പഴച്ചാറിന്റെ ഉപയോഗം
പഴവര്‍ഗങ്ങളുടെ ഉപയോഗം ഗള്‍ഫുനാടുകളില്‍ കൂടുതലാണ്‌. ചൂടു കൂടുതലായതു തന്നെയാണ്‌ ഇതിനു കാരണം. ചൂടില്‍ നിന്നും ദാഹത്തില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ ധാരാളമായി കഴിക്കുന്നു. അമിതമായി പഴച്ചാറുകളും പഴങ്ങളും കഴിക്കുന്നതും വിറ്റാമിന്‍-സി യോടൊപ്പം ഓക്‌സലേറ്റിന്റെ അംശം കൂട്ടി മൂത്രാശയക്കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകുന്നു. കൊഴുപ്പ്‌, മധുരം എന്നിവയുടെ അമിതോപയോഗം ഗള്‍ഫിലെ ഭക്ഷണരീതിയില്‍ വളരെ പ്രധാനമാണ്‌. മാംസാഹാരത്തിന്റെ കാര്യത്തിലും ഗള്‍ഫുകാര്‍ മുന്‍പന്തിയിലാണ്‌.
ബീഫ്‌, മട്ടണ്‍ എന്നിവയുടെ ഉപയോഗം യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടാനും തന്മൂലം മൂത്രാശയക്കല്ലുകളും 'ഗൗട്ട്‌' എന്ന രോഗവും വരാനും കാരണമാകുന്നു. മൂത്രാശയക്കല്ലുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്ന തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയൊക്കെത്തന്നെ ഗള്‍ഫ്‌മേഖലയിലെ ഭക്ഷണത്തിലെ പ്രധാനയിനങ്ങളാണ്‌. രോഗം തുടക്കത്തിലേ കണ്ടെത്തി വേണ്ട രീതിയില്‍ ചികിത്സിക്കാന്‍ പലരും ശ്രദ്ധിക്കാറില്ലാത്തതും പ്രത്യാഘാതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മിക്കപ്പോഴും വേദനാസംഹാരികളും മറ്റും കഴിച്ച്‌ താല്‍ക്കാലികശമനം നേടുകയാണ്‌ പലരും ചെയ്യുന്നത്‌. ലളിതമായ ചില മുന്‍കരുതലുകള്‍ എടുത്താല്‍ ഈ രോഗത്തെ പടിക്കുപുറത്ത്‌ നിര്‍ത്താം.
തലതിരിഞ്ഞ ജീവിതശൈലി
ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ സാധാരണ ഉള്‍പ്പെടുത്താറില്ലെങ്കിലും ജീവിതശൈലിക്ക്‌ ഒരു പ്രധാന പങ്കുള്ള ഒരു രോഗാവസ്‌ഥയാണ്‌ കിഡ്‌നി സ്‌റ്റോണ്‍. പെട്ടെന്നൊരു ദിവസം ഉണ്ടാവുന്ന വയറിലെയും നടുവിലെയും ശക്‌തമായ വേദനയുടെ അകമ്പടിയോടെ വരുന്ന ഈ രോഗം മുമ്പെങ്ങുമില്ലാത്തത്ര സാധാരണമാണിപ്പോള്‍. ആധുനിക ചികിത്സാസമ്പ്രദായങ്ങളുടെ ആവിര്‍ഭാവത്തോടെ തക്കസമയത്ത്‌ അസുഖം കണ്ടെത്തിയാല്‍ പ്രത്യാഘാതങ്ങള്‍ ഒന്നും ഇല്ലാതെതന്നെ പൂര്‍ണമായും ചികിത്സിച്ച്‌ മാറ്റാവുന്നതും ആണ്‌.
പുരുഷന്മാരിലാണ്‌ രോഗം കൂടുതലായി കണ്ടുവരുന്നത്‌. രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ ഏതാണ്ട്‌ മുപ്പതുവയസിനോടടുപ്പിച്ചാണെന്നും പഠനങ്ങള്‍ പറയുന്നു. കല്ലുകളുടെ സ്‌ഥാനം വൃക്കയിലോ മൂത്രാശയത്തിലോ എവിടെ വേണമെങ്കിലും ആവാം. അതിശക്‌തമായ വേദനയും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോഴൊക്കെ മൂത്രത്തില്‍ രക്‌തത്തിന്റെ അംശവും ആണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളുടെ തീവ്രത പലകാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്‌. കല്ലുകളുടെ വലിപ്പം, എണ്ണം, സ്‌ഥാനം, മൂത്രതടസം, കല്ലുകളുടെ സ്‌ഥാനഭ്രംശം, രോഗത്തോടനുബന്ധിച്ചുള്ള അണുബാധ എന്നിവയാണവ. ഉത്ഭവസ്‌ഥാനത്തുനിന്ന്‌ കല്ലുകള്‍ക്ക്‌ സ്‌ഥാനഭ്രംശം സംഭവിക്കുമ്പോഴും മൂത്രത്തിന്‌ തടസം നേരിടുമ്പോഴുമാണ്‌ വേദന അതിന്റെ പാരമ്യത്തിലെത്തുന്നത്‌.
ഗള്‍ഫ്‌ ജോലിക്കാരുടെ ശ്രദ്ധയ്‌ക്ക്
ധാരാളം ശുദ്ധജലം കുടിക്കുക.
കാല്‍സ്യത്തിന്റെ അംശം നീക്കിയ മിനറല്‍ വാട്ടറോ പ്രത്യേകം ട്രീറ്റ്‌ ചെയ്‌ത വെള്ളമോ കുടിക്കാന്‍ ശ്രദ്ധിക്കുക.
കൊഴുപ്പ്‌, മധുരം, മാംസം എന്നിവയുടെ അമിതോപയോഗം നിയന്ത്രിക്കുക. റെഡ്‌മീറ്റ്‌ കഴിവതും ഒഴിവാക്കുക.
തക്കാളി, കാബേജ്‌, ചോക്‌ലേറ്റ്‌, ചായ എന്നിവയുടെയൊക്കെ ഉപയോഗം പരിമിതപ്പെടുത്തുക.
മൂത്രാശയത്തിലെ അണുബാധകള്‍ (പലപ്പോഴും വെള്ളം കുടിക്കുന്നത്‌ കുറയുമ്പോള്‍ ഉണ്ടാവുന്നത്‌) ഉണ്ടായാല്‍ ശരിയായി ചികിത്സിച്ചു മാറ്റുക.
സ്വയം ചികിത്സ ചെയ്യാതെ വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാരെ മാത്രം സമീപിക്കുക.
Read More

പ്രണയം തുറന്നു പറയാന്‍ ചില വഴികള്‍

പ്രണയത്തിന്റെ മറഞ്ഞുപോയ ഒരേട്, നനുത്ത ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങുന്ന പ്രണയം, വാലന്റെന്‍ ദിനത്തിന് വിശേഷണങ്ങളേറെ ചേര്‍ക്കാം. ചിലര്‍ക്കിത് ശവക്കച്ച പുതിച്ച പ്രണയത്തിന്റെ ബാക്കി ഓര്‍മകള്‍ മാത്രമാകാം, മറ്റു ചിലര്‍ക്കാകട്ടെ, ഹൃദയത്തിലെ പ്രണയം തുറന്നു പറയാനുള്ള നിമിഷങ്ങളും. പ്രണയത്തിനായി മാത്രം ഒരു ദിനം. വാലന്റൈന്‍ ദിനത്തിന് ഹൃദയത്തിന്റെ താളമാണ്, പ്രണയത്തിന്റെ തുടിപ്പും.ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്ന് പറയാന്‍ മാര്‍ഗങ്ങളേറെയുണ്ട്. ആധുനികതയില്‍ ഇത് പ്രൊപ്പോസ് എന്ന രൂപം ധരിച്ചുവെങ്കിലും അടിസ്ഥാനം ഒന്നുതന്നെ.

പ്രണയം വെളിപ്പെടുത്തുന്നത് ആദ്യമായി കണ്ടുമുട്ടിയ ഒരിടത്തു വച്ചാകട്ടെ. അല്ലെങ്കില്‍ രണ്ടുപേരും പൊതുവായി ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാകട്ടെ. ഇംഗ്ലീഷ് പ്രണയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കാണെങ്കില് ‍ ഒരുകുലപ്പൂവ്, അതും ചുവപ്പ്. കുലയില്ലെങ്കിലും ഒന്നായാലും മതി.

സമ്മാനങ്ങളിലൂടെ പ്രണയം പറയുന്നവരുണ്ട്. ഇത് നല്‍കാനും സ്വീകരിക്കാനും മനസുണ്ടെങ്കില്‍ ഇതും പ്രണയം നല്‍കാനൊരു വഴി തന്നെ. ഇഷ്ടപ്പെട്ട സാധനങ്ങള്‍ ചോദിക്കാതെ അറിഞ്ഞ് നല്‍കുന്നിടത്തോളം വലിയ സന്തോഷം എന്താണുള്ളതെന്ന് ചോദിക്കരുത്.

കത്തിന്റെയും കാര്‍ഡിന്റെയും സ്ഥാനം കവര്‍ന്ന സോഷ്യല്‍ സൈറ്റുകളും ചിലപ്പോള്‍ സ്വകാര്യം പങ്കുവയ്ക്കാന്‍ ഇട നല്‍കുന്നു. സ്വകാര്യം പരസ്യമാകരുതെന്ന് മാത്രം. പ്രണയവും വില്‍പനച്ചരക്കാവുന്ന കാലഘട്ടമാണിതെന്നോര്‍ക്കുക.

അടിക്കുറിപ്പ്. പറയാതെ പറയുന്ന പ്രണയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ലെന്നറിയുക. ഒരു നിശ്വാസം മതി, ഒരു മയില്‍പ്പീലിക്കണ്ണിന്റെ ദൂരത്തിനപ്പുറം ഒരാത്മാവും അതില്‍ ചുരക്കുന്ന പ്രണയവുമുണ്ടെന്ന് തിരിച്ചറിയാന്‍.
Read More

പ്രശ്‌നങ്ങളും വിഷമങ്ങളും മറക്കുവാന്‍...



ശാരീരിക ആരോഗ്യത്തിന് മാനസിക ആരോഗ്യവും പ്രധാനമാണ്. അതു കൊണ്ടു തന്നെ നല്ലൊരു മനസിന് വേണ്ടി എന്തു ചെയ്യണമെന്നതും പ്രധാനമാണ്.

പ്രശ്‌നങ്ങളും വിഷമതകളും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് നല്ലൊരു ജീവിതത്തിന് പ്രധാനം. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അത് നേരിടാനുള്ള മനശക്തി നേടിയെടുക്കണം.

ദേഷ്യം നിയന്ത്രിക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനമാണ്. ദേഷ്യം സമാധാനമല്ല, പ്രശ്‌നമാണ് എന്നു മനസിലാക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ ദേഷ്യം നിയന്ത്രിക്കുവാന്‍ സഹായിക്കും. ടെന്‍ഷന്‍ കുറയ്ക്കാനായി ചിരിക്ലബുകളില്‍ ചേരുന്നതും നല്ലതാണ്.

മറ്റുള്ളവരുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുവാന്‍ സഹായിക്കുക. പ്രശ്‌നങ്ങള്‍ പങ്കു വയ്ക്കുവാന്‍ കഴിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും സഹായകമായിരിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവോട് പറയുന്നത് പോലെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കും ചെവി കൊടുക്കണം.

പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ള ഒരു മനസുണ്ടാക്കിയെടുക്കുക. പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുന്നത് ഒരു പരിധി വരെ പ്രശ്‌നങ്ങളും വിഷമങ്ങളും മറക്കുവാന്‍ സഹായിക്കും. ഒഴിവുസമയം വെറുതെയിരിക്കാതെ ഇഷ്ടമുള്ള ഹോബികള്‍ക്കായി നീക്കി വയ്ക്കാം. വെറുതേ ഇരിക്കുന്നത് ഒരുപരിധി വരെ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും.

മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിക്കുക. നിസാരകാര്യങ്ങള്‍ക്ക് മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ അവരോടുള്ള ദേഷ്യം ഉള്ളില്‍ വച്ചു കൊണ്ടിരിക്കുകയോ ചെയ്യരുത്. ഇത് നമ്മുടെ മാനസിക നിലയെത്തന്നെയാണ് പരോക്ഷമായി ബാധിക്കുക.

ഭക്ഷണവും മനസിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആയുര്‍വേദ പ്രകാരം ഉപ്പ്, ഉള്ളി, വെളുത്തുള്ളി, മാംസാഹാരം, മുരിങ്ങ, കോള എന്നിവ ദേഷ്യം വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നു. അതുകൊണ്ടു തന്നെ ഇവ അകറ്റി നിര്‍ത്തുന്നതാണ് നല്ലതും.
Read More

അപ്‌ലോഡ്‌

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നമ്മളില്‍ പലര്‍ക്കും ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ട
ആവശ്യം വരാറുണ്ട്. പാട്ടുകള്‍, ഹൈ ടഫനിഷന്‍ വീഡിയോ, റസലൂഷന്‍ കൂടിയ ചിത്രങ്ങള്‍,
നാം ചെയ്ത മറ്റു വര്‍ക്കുകള്‍,... ഒക്കെ മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ട അവസരങ്ങള്‍ ഇന്ന്
ഒട്ടനവധിയുണ്ട്‌.
ഇ മെയിലിന്റെ കൂടെയും മറ്റു അപ്‌ലോഡ്‌ സേവനങ്ങളിലും അറ്റാച്ച് ചെയ്യുന്ന ഫയലിന്റെ
സൈസ് തീരെ പരിമിതമാണ്. ഈ അവസരങ്ങളില്‍ ഒക്കെ ഉപകാരപ്പെടുന്ന ഒരു
വെബ്സൈറ്റ് ഉണ്ട്. www.wetransfer.com
ഈയിടെ ഒരു സുഹൃത്താണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത്.

www.wetransfer.com

2 GB വരെ ഈ സൈറ്റിലേക്ക്  അപ്‌ലോഡ്‌ ചെയ്യാം.
ഇതിന്റെ ഉപയോഗരീതി വളരെ ലളിതമാണ്; രജിസ്റ്റര്‍ ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ
വേണ്ട. അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍ ആഡ് ചെയ്ത ശേഷം,
ഇത് ആര്‍ക്കൊക്കെ അയച്ചു കൊടുക്കണമോ അവരുടെ ഇ മെയില്‍ അഡ്രസ്‌സുകള്‍
കോമ്മ അല്ലെങ്കില്‍ സ്പേസ് മുഖേന വേര്‍തിരിച്ചു കൊടുക്കണം.
(
ഒരേ സമയം 20 ഇ മെയില്‍ അഡ്രെസ്സ് വരെ കൊടുക്കാം )

അയക്കുന്ന ആളുടെ ഇ മെയില്‍ ആണ് അടുത്തതായി കൊടുക്കേണ്ടത്.
ഇത്രയും ചെയ്ത് Transfer ബട്ടന്‍ ക്ലിക്ക് ചെയ്‌താല്‍ സംഗതി കഴിഞ്ഞു!

നാം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സ്പീഡ് അനുസരിച്ചും,
കൊടുത്ത ഫയലിന്റെ സൈസ് അനുസരിച്ചും ഫയല്‍ അപ്‌ലോഡ്‌ ആവും.
അപ്‌ലോഡ്‌ മുഴുവനാകും വരെ കാത്തിരിക്കുക, ശേഷം അയക്കുന്ന ആളിന്റെ ഇന്‍ബോക്സില്‍
വരുന്ന ഇ മെയിലില്‍ അപ്‌ലോഡ്‌ ചെയ്ത ഫയലിന്റെ ഡൌണ്‍ലോഡ് ലിങ്ക് കാണാം.
നമുക്ക് ആവശ്യമുള്ളപ്പോള്‍ ഈ ലിങ്ക് മുഖേന ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
അയച്ചു കൊടുത്ത വ്യക്തികള്‍ക്കും സമാനമായ ഡൌണ്‍ലോഡ് ലിങ്ക് അടങ്ങിയ
ഇ മെയിലുകള്‍ ലഭിക്കും. ഒരു കാര്യം ശ്രദ്ധിക്കുക, ഒരിക്കല്‍ അപ്‌ലോഡ്‌ ചെയ്ത ഫയല്‍
14
ദിവസം മാത്രമേ ഈ സൈറ്റില്‍ ലഭ്യമാകൂ; ശേഷം അവ സൈറ്റില്‍ നിന്നും
തനിയെ ഡിലീറ്റ് ചെയ്യപ്പെടും. പേടിക്കണ്ട, നമ്മള്‍ ഒരിക്കല്‍ ഡൌണ്‍ലോഡ്
ചെയ്ത ഫയല്‍ അതേപടി നമ്മുടെ ഹാര്‍ഡ് ഡിസ്ക്കില്‍ നിലനിക്കും.

ഇനി വലിയ ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യേണ്ട ആവശ്യം വരുമ്പോള്‍ ഇക്കാര്യം
ഉപയോഗിക്കാന്‍ മറക്കണ്ട.

(
എന്നെന്നേക്കുമായി ഫയല്‍ അപ്‌ലോഡ്‌ ചെയ്ത് വയ്ക്കാനും ഈ സൈറ്റ് ന്റെ കൂടുതല്‍
സേവനങ്ങള്‍ ലഭ്യമാകാനും നമ്മള്‍ പണം മുടക്കേണ്ടതുണ്ട്,
അക്കാര്യങ്ങള്‍ ഈ സൈറ്റില്‍ തന്നെ വിശദമായി കൊടുത്തിട്ടുണ്ട്‌.)


Read More

ശല്യക്കാരായ കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാം, എളുപ്പത്തില്‍........





മൊബൈല്‍ നമ്മുടെ ജീവിതത്തിലെ അവശ്യ ഘടകമാണ്.  ഈയൊരു ചെറിയ ഉപകരണം കൊണ്ട് ഇന്ന് നമുക്കുള്ള പ്രയോജനങ്ങള്‍ ചെറുതല്ല.  എന്നാല്‍ പലപ്പോഴും മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളും ചില്ലറയല്ല.

അപരിചിതമായ നമ്പറുകളില്‍ നിന്നും മെസ്സേജുകളും കോളുകളും പലരുടെയും ജീവിതത്തില്‍ നിരന്തര ശല്യമായിക്കൊണ്ടിരിക്കുന്നു.  പലപ്പോഴും ഇങ്ങനെ വരുന്ന മെസ്സേജുകളും കോളുകളും വിവിധ കമ്പനികളുടെ ഉല്‍പന്നങ്ങളെ കുറിച്ചുള്ള പരസ്യം ആയിരിക്കും.  തിരക്കിട്ട് എന്തെങ്കിലും ചെയ്യുന്നതിനിടയില്‍ ഇത്തരം മെസ്സേജുകളും കോലുകളും എത്രത്തോളം അരോചകമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇത്തരം ശല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി എന്‍സിപിആര്‍ (നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്റര്‍)ല്‍ രജിസ്റ്റര്‍ ചെയ്താല്‍ പോലും പലപ്പോഴും ഇവ തുടരുന്ന ഒരു പ്രവണത ഇന്നു കണ്ടു വരുന്നുണ്ട്.

അങ്ങനെ വരുമ്പോള്‍ എന്താണ് ഒരു പരിഹാരംവളരെ ലളിതമായി ഇവ തടയാന്‍ മാര്‍ഗങ്ങളുണ്ട് എന്ന് അറിയുമ്പോള്‍ ആശ്വാസം തോന്നുന്നില്ലേ?

ആദ്യം http://nccptrai.gov.in?nccpregistry/search.misc എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  എന്നിട്ട് നിങ്ങളുടെ നമ്പര്‍ എന്‍സിപിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഏതു വിഭാഗത്തിലാണ് നിങ്ങളുടെ നമ്പര്‍ വന്നിരിക്കുന്നത് എന്ന് പരിശോധിക്കുക.

ഇനി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക.  രണ്ടു കാറ്റഗറികളുണ്ടാവും ഇവിടെ, ഫുള്ളി ബ്ലോക്ക്ഡ് കാറ്റഗറിയും, പാര്‍ഷ്യലി ബ്ലോക്ക്ഡ് കാറ്റഗറിയും.  ഇവയില്‍ നിങ്ങള്‍ക്കാവശ്യമുള്ള വിഭാഗം തിരഞ്ഞെടുത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍.

'START', 'STOP' എന്നീ കമാന്റുകള്‍ 1909 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഐവിആര്‍എസ് ഹെല്‍പ്ലൈന്‍ നമ്പറായ 1909ലേക്ക് വിളിച്ചും അനാവശ്യ മെസ്സേജുകളും കോളുകളും ബ്ലോക്ക് ചെയ്യാവുന്നതാണ്.

അതുപോലെ ഓരോ സെല്ലുലാര്‍ സേവന ദാതാക്കളുടെ വെബ്‌സൈറ്റുകളിലും ഇത്തരം കോളുകളും മെസ്സേജുകളും ബ്ലോക്ക് ചെയ്യാനുള്ള ഒപ്,നുകളുണ്ട് എന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.

അങ്ങനെ മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ നിങ്ങള്‍ക്കേറ്റവും എളുപ്പമെന്ന് തോന്നുന്ന ഒരു മാര്‍ഗം ഉപയോഗിച്ച് അനാവശ് കോളുകളും മെസ്സേജുകളും ഒഴിവാക്കൂ.





Read More

ആലില കോണ്ടും മൊബൈല്‍ ചാര്ജ്ജ് ചെയ്യാം....!!!!!!!!




ഇന്റെര്‍നെറ്റില്‍ പരതുന്നതിനിടയില്‍ കിട്ടിയ ഒരു അറിവാണിത്,ഇത് നിങ്ങളോടൊപ്പം പങ്കുവെയ്ക്കുകയാണ്..ആലിലകോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം എന്ന് കേള്‍ക്കുമ്പോള്‍ വളരെ അതിശയകരമായ കാര്യം ആണെന്ന് തോന്നാം പക്ഷേ സംഗതി സത്യം ആണ് .ഇനി ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം
മൊബൈലില്‍ നിന്ന് ബാറ്ററി പുറത്തേക്കെടുക്കുക
രണ്ട് മൂന്ന് അരയാലിലയുടെ തണ്ട് കോണ്ട് ബാറ്ററി ടെര്‍മിനലില്‍ 
ഒരു മിനിറ്റ് വെയ്ക്കുക 

ബാറ്ററി ടെര്‍മിനല്‍ സോഫ്റ്റ് തുണി ഉപയോഗിച്ച് തുടയ്ക്കുക
അതിന് ശേഷം മൊബൈലില്‍ ഇട്ട ശേഷം ഓണ്‍ ചെയ്യുക.

ഇത് ഒന്ന് രണ്ട് പ്രാവശ്യം പുതിയ ഇലകള്‍ കോണ്ട് ചെയ്യുമ്പോള്‍ ബാറ്ററി ചാര്‍ജ്ജ് ആകുന്നതായിരിക്കും 

Read More

അല്‍പ്പം അത്തിപ്പഴ മാഹാത്മ്യം.



 

അധികമാരും രുചിച്ചു കാണില്ല എങ്കിലും ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം.

ആര്‍ട്ടിക്കേസി കുടുംബത്തില്‍ പെട്ട അത്തിയുടെ ശാസ്ത്ര നാമം ഫൈക്കസ് കാരിക്ക എന്നാണു. ഫൈക്കസ് ജനുസ്സില്‍ ഉള്‍പ്പെടുന്ന ഇത് കണ്ട്രിഫിഗ് എന്നും അറിയപ്പെടുന്നു.

ശീമയത്തി, കാട്ടത്തി, ചുവന്നയത്തി, കൊടിയത്തി, കല്ലത്തി, മലയാത്തി, വിഴുലത്തി, പേരത്തി, ചിറ്റത്തി, കരുകത്തി എന്നിങ്ങനെ പതിമൂന്നു ഇനം അത്തികളുന്ടെന്നാണ് ആയുര്‍വ്വേദ മതം.

ഇവയില്‍ ശീമയത്തിയാണ് സാധാരണ മരുന്നിനായി ഉപയോഗിക്കുന്നത്. അത്ത്യുല്‍പ്പാദന ശേഷിയുള്ള സിംല അത്തിയും വലിപ്പമുള്ള പഴമുള്ള പാലസ്തീന്‍ അത്തിയും പല സ്ഥലങ്ങളിലും പഴത്തിനു വേണ്ടി കൃഷി ചെയ്തു വരുന്നു.

പാലസ്തീന്‍ ആണ് അത്തിയുടെ ജന്മ സ്ഥലം. ബൈബിളിലും ഖുര്‍ആനിലും അത്തിപ്പഴം പരാമര്‍ശിക്കപ്പെടുന്നുണ്ട്. പാലസ്ത്തീനില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി, അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു.

പത്തു മീറ്ററോളം ഉയരത്തില്‍ വളരുന്ന അത്തിമരത്തിന്റെ കട്ടിയുള്ള ഇലകള്‍ക്ക്‌ ഇരുപതു സെന്റിമീറ്റര്‍ വരെ നീളമുണ്ടാവും. നിറയെ ഇലകളുമായി തഴച്ചു വളരുന്ന അത്തി നല്ലൊരു തണല്‍മരം കൂടിയാണ്.

ഇന്ത്യയില്‍ പൂനെ, ബാന്ഗ്ലൂര്‍ എന്നിവിടങ്ങളില്‍ അത്തി ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. മിതശീതോഷ്ണ മേഖലയില്‍ എല്ലാ സ്ഥലങ്ങളിലും അത്തി നന്നായി വളരും. ചതുപ്പിലും അമിതമായി നീര്‍ക്കെട്ടുള്ള സ്ഥലങ്ങളിലും അത്തി വളരില്ല.
കൃഷി രീതി:

സൂക്ഷമമായ പൊടിപോലുള്ള അത്തിപ്പഴ വിത്തുകള്‍ കിളിര്‍ക്കുകയില്ല. അതിനാല്‍ കൊമ്പുകള്‍ മുറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്. ഒരു മീറ്റര്‍ സമ ചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ജൈവ വളവും ചേര്‍ത്തു കുഴി നിറച്ച് അര കിലോഗ്രാം എല്ലുപൊടി വിതറി തൈകള്‍ നടാം. മരം പിടിച്ചു വന്നു കഴിഞ്ഞാല്‍ പിന്നെ പ്രത്യേകിച്ച് ഒരു പരിചരണവും അത്തിമാരത്തിനു ആവശ്യമില്ല. സാധാരണ രീതിയില്‍ അത്തിമരത്തില്‍ നിന്നും മൂന്നാം വര്ഷം മുതല്‍ ഫലം കിട്ടും. നാടന്‍ ഇനങ്ങള്‍ ഒഴികെ പാലസ്തീന്‍, സിംല ഇനങ്ങള്‍ മിക്കവാറും എല്ലാ കാലത്തും കായ്ക്കുന്നു. നവംബറിലെ ഇലപോഴിച്ചിലിനു ശേഷം തായ്‌ തടിയിലും ശിഖരങ്ങളിലും മണ്ണിനു പുറത്തുള്ള വേരുകളിലും എല്ലാം നിറയെ കായ്‌ പിടിക്കും.

ചെറിയ പേരക്ക വലിപ്പത്തില്‍ പത്തു മുതല്‍ പതിനഞ്ചു വരെ കായ്കള്‍ ഒരു കുലയില്‍ ഉണ്ടാവുന്നു. മരത്തില്‍ നിന്ന് തന്നെ പഴുക്കുന്ന കായ്കള്‍ക്ക് രുചിയും മധുരവും കൂടും.

അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാല് മരങ്ങളുടെ തൊലി ചേരുന്ന നാല്പ്പാമാര എന്നാ ഔഷധക്കൂട്ടില്‍ പ്രഥമ സ്ഥാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധമാണ്.

ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്, ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു.

അത്തിപ്പഴം പഞ്ചസാരയുമായി ചേര്‍ത്തു കഴിച്ചാല്‍ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്‍ക്ക് ശമനമുണ്ടാവും.

മുലപ്പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ അത്തിപ്പഴം കുഞ്ഞുങ്ങള്‍ക്കും നല്‍കാം. അത്തിപ്പഴം കുട്ടികളില്‍ ഉണ്ടാവുന്ന തളര്‍ച്ച മാറ്റുകയും സ്വാഭാവിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.








Read More

നോക്കിയ മൊബൈല്‍ ഫോണ്‍ ഇല്‍ മലയാളം ഫോണ്ട് വായിക്കാന്‍.............




നോക്കിയ മൊബൈല്‍ ഫോണ്‍ ഇല്‍ മലയാളം ഫോണ്ട് വായിക്കാന്‍
ഒപെര 5.1 ബേറ്റ ഡൌണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപേരമിനി ബ്രൗസര്‍ ക്ലിക്ക്‌ ചെയ്യുക. ബ്രൗസറിന്റെ അഡ്രസ്‌ ബാറില്‍ "എബൌട്ട്‌:കോണ്ഫിഗ് "(about:config) എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ 'ഗോ'(go) ബട്ടന്‍ പ്രസ്‌ ചെയ്യുക. തുടര്‍ന്ന്‌ വിന്‍ഡോവില്‍ താഴ്ഭാഗത്ത് തെളിയുന്ന യൂസ്‌ ബിറ്റ്‌മാപ്‌ ഫോര്‍ കോംപ്ലക്‌സ്‌ സ്‌ക്രിപ്‌റ്റ്‌(use bitmap for complex script) എന്നതില്‍ 'നോ'(no) എന്നതിതിന്‌ പകരം 'യെസ്‌''(yes) സെലക്ട്‌ ചെയ്‌ത്‌ സേവ്‌ ചെയ്യുക
 
 

Read More

എന്‍റെ പേര് അശ്വതി. ഞാനൊരു ടീച്ചര്‍ ആണ്



എന്‍റെ പേര് അശ്വതി. ഞാനൊരു ടീച്ചര്‍ ആണ്. ഭര്‍ത്താവും രണ്ടുകുട്ടികളുമായി സസുഖം വാഴുന്നു.

ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ആണിത്.

എനിക്കന്നു പതിനാലു വയസ്സ്. എല്ലാം കേള്‍ക്കാനും , കാണാനും , ആസ്വദിക്കാനും മനസ്സ് വെമ്പല്‍ കൊള്ളുന്ന പ്രായം.


ചേച്ചിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഒരു രാത്രി... ചേച്ചിയും ചേട്ടനും വീട്ടിലുണ്ട്... വിരുന്നു വന്നതാണ്.

അര്‍ദ്ധരാത്രി ഒരു ദു:സ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്ന എനിക്ക് വല്ലാത്ത ദാഹം തോന്നി. വെള്ളമെടുക്കാനായി ഞാന്‍ പുറത്തിറങ്ങി.


ഡൈനിങ്ങ്‌ ഹാളിലാണ് ഫ്രിഡ്ജ്‌. ചേച്ചിയുടെ റൂം കഴിഞ്ഞു വേണം അങ്ങെത്താന്‍. ചേച്ചിയുടെ മുറിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കാണുന്നു ചേച്ചിയുടെ മുറിയില്‍ വെളിച്ചം, കേള്‍ക്കുന്നു അടക്കിപിടിച്ച സംസാരം. ഈ അര്‍ദ്ധരാത്രി എന്താണവിടെ നടക്കുന്നത്?


എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു. എന്‍റെ പ്രായം ഓര്‍ക്കുക...


ഞാന്‍ മെല്ലെ വാതിലില്‍ തള്ളി. ഭാഗ്യം വാതില്‍ചാരിയിട്ടതെ ഉള്ളൂ... ഞാനത് ശബ്ദം ഉണ്ടാക്കാതെ തുറന്നു: ആ മുറിയിലെ കാഴ്ച!!!


!!!!! എന്‍റെ ഉമിനീര്‍ വറ്റി. ജീവിതത്തിലെ ആദ്യ കാഴ്ച..... എന്‍റെ ഓരോ രോമകൂപത്തിലും എന്തോ ഒരു..... ഒരു.....


ആ കാഴ്ച ഒരു പതിനാലുകാരിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു... എന്തായിരുന്നെന്നോ അത്...



































































ലൈറ്റും ടിവിയും ഓണ്‍ ചെയ്തു വെച്ച് ചേട്ടനും ചേച്ചിയും കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു.
ഞാനവരെ ഉണര്‍ത്താതെ എല്ലാം ഓഫ്‌ചെയ്തു. വൈദ്യുതി ഇങ്ങിനെ പാഴാക്കുന്നതിനു അവരെ രാവിലെ നല്ല വഴക്ക് പറയണം എന്ന് മനസ്സില്‍ ഉറപ്പിച്ചു ഞാന്‍ മെല്ലെ തിരിച്ചു നടന്നു.....
Read More

പുരുഷനെ മയക്കുന്ന പെണ്ണേത്………….





ഒരു പുരുഷന് സ്ത്രീയോട് ആകര്‍ഷണം തോന്നുന്നതിന് പ്രത്യേകിച്ചങ്ങിനെ ഒരു മാനദണ്ഡമൊന്നുമില്ല. ഓരോരുത്തരെയും ആകര്‍ഷിക്കുക ഓരോ വിധ കാരണങ്ങളായിരിക്കും. എന്നാല്‍ പുരുഷന് ആകര്‍ഷണം തോന്നിക്കുന്ന ചില പൊതുകാര്യങ്ങളുണ്ട്. 

ഭംഗിയുള്ള മുഖം മാത്രമല്ലാ, ശരീരവും ആണിനെ ആകര്‍ഷിക്കും. 36, 24, 30 എന്ന കണക്കിലാണ് അഴകളവെങ്കില്‍ പറയുകയും വേണ്ട.

മുടിയുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്കിഷ്ടമാകുമത്രെ. എത്ര ഫാഷനുള്ളവരാണെങ്കിലും മുടി ഒരു പെണ്‍ലക്ഷണമായി കാണുന്നവരാണ് ഭൂരിഭാഗം പുരുഷന്മാരും. മുടി മുറിച്ച് ഫാഷനബിളാകുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക.

കഥ പറയുന്ന കണ്ണുകളും ആണിനെ ആകര്‍ഷിക്കും. വലിയ കണ്ണുകളുള്ള സ്ത്രീകളെ പുരുഷന്മാര്‍ക്ക് പൊതുവെ ഇഷ്ടമാണ്. മനസ് വായിക്കണമെങ്കില്‍ കണ്ണില്‍ നോക്കിയാല്‍ മതിയെന്നു പറയും. കവികള്‍ സ്ത്രീയുടെ കണ്ണുകളെ വാഴ്ത്തുന്നതിന് കാരണവും ഇതുതന്നെ. സ്വപ്‌നം വിരിയുന്ന കണ്ണുകള്‍, വിഷാദം നിറയുന്ന കണ്ണുകള്‍, കടല്‍ പോലുള്ള കണ്ണുകള്‍ എന്നിങ്ങനെ വിശേഷണങ്ങളും ധാരാളം.

ഒരു സ്ത്രീയുടെ പ്രത്യേക തരം സുഗന്ധവും പുരുഷനെ ആകര്‍ഷിക്കുമത്രെ. ചിലര്‍ എപ്പോഴും ഒരു പ്രത്യേക തരം ബ്രാന്‍ഡിന്റെ പെര്‍ഫ്യൂമോ പൗഡറോ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം സുഗന്ധം അറിയാതെയെങ്കിലും പുരുഷന്റെ മനസില്‍ ആകര്‍ഷണം തോന്നാന്‍ ഇടയാക്കും. 

സ്ത്രീകളുടെ ഉയരവും ഒരു ആകര്‍ഷണ ഘടകമാണ്. ഉയരമുള്ള പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന പോലെ ഉയരമുള്ള സ്ത്രീയാണ് പുരുഷന്റെ മനസിലും കടന്നുകയറുക.

ഇതൊക്കെ ബാഹ്യാകര്‍ഷണ ഘടകങ്ങള്‍ മാത്രമാണെന്നും ഓര്‍ക്കുക


Read More

ബൂട്ട് സ്ക്രീ‍ന്‍ ചേഞ്ച് ചെയ്താലോ ?


ഓര്‍മ്മയുണ്ടോ ദാ ആ ചിത്രം ?
                                       
ഓര്‍മ്മ കാണാതിരിക്കില്ല,കാരണം ദിവസവും അധികം ചിത്രങ്ങളൊന്നും ആ സ്ഥാനത്തേക്കൂടി ഒഴുകി നിങ്ങളുടെ മുഖത്തെത്തില്ല,ഇനി അഥവാ ഓര്‍മയില്ലാത്തവരോടായി പറയാം ആ കണ്ടതാണു വിന്‍ഡോസ് ബൂട്ട് സ്ക്രീന്‍, അതായത് സിസ്റ്റം സ്റ്റാര്‍ട്ട് ആക്കിയാല്‍ എക്സ്പിയില്‍ ഡെസ്ക്ടോപ്പ് വരുന്നതിനു മുന്‍പായി നിങ്ങള്‍ കാണുന്ന സ്ക്രീ‍ന്‍,

എന്നും ഇങ്ങിനെയൊക്കെ ഇതു തന്നെ കണ്ട് പോയാല്‍ മതിയോ ? ആര്‍ക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത് ? നമുക്കാ ബൂട്ട് സ്ക്രീ‍ന്‍ ചേഞ്ച് ചെയ്താലോ ? അതിനായി ഞാന്‍ ഇതാ ഒരു ചെറിയ സോഫ്റ്റ്വെയര്‍ നിങ്ങള്‍ക്ക് തരാം,

 

ഡൌണ്‍ലോഡ് ചെയ്തവര്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഫയല്‍ മെനുവില്‍ നിന്നും ഇമ്പോര്‍ട്ട് ഫ്രം ഫയല്‍ എന്നതെടുത്ത് ഡൌണ്‍ ലോഡ് ചെയ്ത ഫയലിനുള്ളില്‍ ബൂട്ട് സ്കിന്‍ എന്ന ചില ഫയലുകള്‍ കാണാം, അതില്‍ നിന്നും ഏതെങ്കിലും സെലക്ട് ചെയ്തു കൊടുത്ത് അപ്ലൈ ചെയ്യുക, ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്തു നോക്കു,ആ പഴയ ബൂട്ട് സ്ക്രീന്‍ മാറിയിട്ടുണ്ടാകും,ഇവ കൂടാതെ അടിപൊളി ബൂട്ട് സ്കിന്‍ വേണമെന്നുള്ളവര്‍ ഈ ലിങ്കില്‍ ക്ലിക്കി നോക്കുക്ക



Read More

വേനല്‍ചൂടിനു പറയാം, ഗുഡ്ബൈ



 

 

 

 

 

 

 

 

 

കടപ്പാട് : മനോരമ ഓണ്‍ലൈന്‍

 

 


Read More

ലോകത്തിലെ ഏറ്റവും സ്പീഡേറിയ ബൌസര്‍ - ക്രോമിനേക്കാള്‍ ഫാസ്റ്റ് നിങ്ങള്‍ക്കായ്



നെറ്റിന്റെ സ്പീഡ് നമുക്കു എന്നും ഒരു വിഷയമാണു,അതിനാല്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിച്ചിരുന്ന നമ്മള്‍ മോസില്ല ഫയര്‍ഫോക്സിലേക്കും ഫയര്‍ ഫോക്സില്‍ നിന്നും ക്രോമിലേക്കും ചുവടുമാറ്റി, എനിക്കറിയാം ഇവിടത്തെ കൂട്ടുകാരില്‍ 90% ആളുകളും ഗൂഗിള്‍ ക്രോം ആണു ഉപയോഗിക്കുന്നതെന്ന്‍ ,എന്നാല്‍ ഞാന്‍ ഉറപ്പു തരുന്നു ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് തരുന്ന ബ്രൌസര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഇനി ഒരിക്കലും ഗൂഗിള്‍ ക്രോമിലേക്ക് മടങ്ങിപ്പോകില്ല എന്ന്‍,കാരണം ഇതു അവരുടെ കമ്പനി അവകാശപ്പെടുന്ന പോലെ തന്നെ 200% ഗൂഗിള്‍ ക്രോമിനേക്കാള്‍ ഫാസ്റ്റ് ആണു, മാത്രവുമല്ല മറ്റു ചില പ്രത്യേകതകളും ഇതിനുണ്ട്

 

ചില പ്രത്യേകതകള്‍

  • പെട്ടന്ന്‍ ഓപ്പണ്‍ ആയി വരുന്നു
  • യൂ ടൂബ് വീഡിയോകള്‍, എം പി ത്രീ പാട്ടുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ പ്ലേ ആകുന്നു
  • നിങ്ങള്‍ നോക്കുന്ന വെബ് സൈറ്റ് സുരക്ഷിതമായ സൈറ്റ് ആ‍ണൊ അല്ലയോ എന്ന്‍ നിങ്ങളെ അറിയിക്കുന്നു
  • യൂ ടൂബില്‍ നിന്നും മറ്റുമുള്ള വീഡിയോകള്‍ പോപ്പ് ഔട്ട് ചെയ്തു എവിടെ വേണമെങ്കിലും നീക്കി വച്ചു കാണാന്‍ സഹായിക്കുന്നു
  • യൂ ടൂബിലേയും ഫേസ്ബുക്കിലേയും വീഡിയോകള്‍ മറ്റൊരു സോഫ്റ്റ്വെയറുമില്ലാതെ തന്നെ സേവ് ചെയ്യാന്‍ സാധിക്കുന്നു
  • സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുന്നു
  • മനോഹരമായ തീമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നു
  • നിങ്ങള്‍ ബൌസ് ചെയ്യുന്ന നെറ്റിന്റെ സ്പീഡ് തത്സമയം അറിയാന്‍ ആകുന്നു
  • സിസ്റ്റത്തിന്റെ മെമ്മറി യൂസേജ്,നിങ്ങളുടെ ഐ പി അഡ്ഡ്രസ്സ് എന്നിവ തത്സമയം കാണിക്കുന്നു
  • ഒരു സൈറ്റിന്റെ അല്ലെങ്കില്‍ സൈറ്റിലെ ഒരു ഭാഗം മാത്രം സ്ക്രീന്‍ ഷോട്ട് ആയി എടുത്ത് അതില്‍ ആവശ്യമായ ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്തു ആ ചിത്രം സേവ് ചെയ്യാന്‍ മറ്റൊരു സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ സാധിക്കുന്നു
  • ഓരോ കാര്യങ്ങള്‍ക്കും ഉള്ള ഷോട്ട് കട്ട് കീ ഏതെന്ന്‍ നിങ്ങള്‍ക്കു തന്നെ നിശ്ചയിക്കാന്‍ ആകുന്നു

    ഇനി ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്തു നോക്കു,ബാക്കി നിങ്ങള്‍ തന്നെ സമ്മതിച്ചു തരും കിടിലന്‍ എന്ന്‍
  •  

    മനോഹരമായ തീമുകള്‍


     


    സ്ക്രീന്‍ ഷോട്ട് എടുക്കാനുള്ള ബട്ടന്‍



    നിങ്ങള്‍ ബ്രൌസ് ചെയ്തുകൊണ്ടിരിക്കുന്ന സൈറ്റ് സുരക്ഷിതമാണൊ എന്ന്‍ കാണിക്കുന്നു


    നിങ്ങള്‍ ലോഗൌട്ട് ചെയ്യാന്‍ മറന്നു പോയാലും Ctrl + Shift + Delete എന്നമര്‍ത്തി കിട്ടുന്ന ഈ ഓപ്ഷനുകള്‍ സഹായിക്കുന്നു



    നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഈ മെയില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഫോര്‍വേഡ് ചെയ്യാന്‍ മറക്കല്ലേ..അവര്‍ക്കും ഇതു ഉപകാരപ്പെടട്ടെ


Read More

Dammam Robbery caught on CCTV Camera

 

 

 

 

 

 

 

 

 

 

 

 

 

 

 


Read More